Latest News

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ കേന്ദ്രസർക്കാർ ആയുഷ്മാൻ ഭവ ക്യാമ്പയിന് തുടക്കം കുറിക്കും, രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

Published

on

ന്യൂ ഡൽഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17-ന് രാജ്യത്ത് വിപുലമായ ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നരേന്ദ്രമോദിയുടെ എഴുപത്തിമൂന്നാം ജന്മദിനത്തിൽ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭവ ക്യാമ്പെയ്ന്റെ ഭാഗമായിട്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി വരെ നീളുന്ന പരിപാടികൾ രാഷ്‌ട്രപതി ദ്രൗപദി മുർമു ആണ് ഉദ്ഘാടനം ചെയ്യുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനമാണ് ആയുഷ്മാൻ ഭവയിലൂടെ ലക്ഷ്യമിടുന്നത്. എൺപതുകോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യവും ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ അറുപത് കോടിയോളം ആളുകൾക്ക് സൗജന്യ ചികിത്സയും നൽകി. അതുകൊണ്ട് കേന്ദ്രസർക്കാർ അദ്ദേഹത്തിൻറെ ജന്മദിനം പൊതുജനാരോഗ്യത്തിന് പ്രാധാന്യം നൽകി ആഘോഷിക്കുകയാണ്.

ആയുഷ്മാൻ മേള ,ആയുഷ്മാൻ സഭ എന്നീ ക്യാമ്പെയ്നുകളും, യുവാക്കളെ ഉൾപ്പെടുത്തി രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കും. അവയവദാനത്തിന് കൂടുതൽ ആളുകളെ ബോധവൽക്കരണം നടത്തുന്നതിനും പ്രാമുഖ്യം നൽകും. ഭാരതത്തിൻറെ സമ്പൂർണ്ണ ശുചീകരണ യജ്ഞം ആയ സ്വച്ഛ് ഭാരത് അഭിയാനും പ്രത്യേക പ്രാധാന്യം നൽകിയാണ് പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഹെൽത്ത് സെൻററുകളിലും ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആയുഷ്മാൻ മേളയും ക്യാമ്പുകളും സംഘടിപ്പിക്കുന്നതാണ്. പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതാണ് എല്ലാ പ്രവർത്തനങ്ങളും എന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിട്ടുണ്ട്.

മുഴുവൻ ആളുകളും കോവിഡ് വാക്സിനേഷൻ സ്വീകരിച്ച ഗ്രാമങ്ങളെയും ടിബി, കുഷ്ഠരോഗ മുക്ത വില്ലേജുകളെയും ആയുഷ്മാൻ ഗ്രാമങ്ങളായി പ്രഖ്യാപിക്കും. ആയുഷ്മാൻ പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കൾക്കും ആയുഷ്മാൻ ഭാരത് കാർഡുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തനങ്ങളിൽ വിജയം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് ആയുഷ്മാൻ ഗ്രാമപഞ്ചായത്ത്, നഗരങ്ങൾക്ക് ആയുഷ്മാൻ അർബൻ വാർഡ് എന്നീ പദവികളും നൽകും.

‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version