Latest News

വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി

Published

on

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. വ്യാഴാഴ്‌ച രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയതായി നിയമ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നു. ‘കേന്ദ്ര സർക്കാർ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി അറിയിക്കുന്ന തീയതി മുതൽ നിയമം പ്രാബല്യത്തിൽ വരും’ ഔദ്യോഗികമായി ഇനി ഭരണഘടന (106-ാം ഭേദഗതി) നിയമം എന്നാണു അറിയപ്പെടുക.

പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കിയതോടെ പതിറ്റാണ്ടുകളായി രാജ്യം കാത്തിരിക്കുന്ന പ്രതിജ്ഞാബദ്ധത താന്‍ നിറവേറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് വരും തലമുറകള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യയിലെ ഓരോ അമ്മയെയും സഹോദരിയെയും മകളെയും അഭിനന്ദിക്കാന്‍ ഞാൻ ഈയവസരത്തിൽ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വനിതാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.’നാരീശക്തി വന്ദന്‍ അധീനിയം ഒരു സാധാരണ നിയമമല്ല. ഇത് നവ ഇന്ത്യയുടെ ജനാധിപത്യ പ്രതിബദ്ധതയുടെ വിളംബരമാണ്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന മോദി സര്‍ക്കാരിന്റെ ഉറപ്പിന്റെ തെളിവാണിത്,’ നരേന്ദ്ര മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version