Latest News
ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് രാജ്യത്താകെ പ്രാർത്ഥന, പ്രധാനമന്ത്രി ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇരുന്ന് വീക്ഷിക്കും
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയിലാകെ പ്രാർത്ഥന. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താന്‍ മനമുരുകി പ്രാര്‍ത്ഥിക്കുകയാണ്. ഇതിനായി ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും ആണ് നടക്കുന്നത്.
രാജ്യത്തിന്റെ അഭിമാന മുഹൂര്‍ത്തമായ ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് ദക്ഷിണാഫ്രിക്കയില്‍ ഇരുന്നു ഓൺലൈൻ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാക്ഷിയാകും. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഐ.എസ്.ആര്‍.ഒ അധികൃതര്‍ക്കൊപ്പമായിരിക്കും പ്രധാനമന്ത്രി ലാന്‍ഡിംഗ് വീക്ഷിക്കും. ബുധനാഴ്ച വൈകിട്ട് 6.04നാണ് ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വീക്ഷിക്കുക.
ചന്ദ്രോപരിതലത്തില്‍ നിന്നു 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചന്ദ്രയാന്‍-3 പേടകം ബുധനാഴ്ച വൈകീട്ട് 6.04ന് ചന്ദ്രനിലിറങ്ങും. ലാന്‍ഡര്‍ ഇറങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററിലെത്തുമെന്ന് ഇറസ്‌റോ അറിയിച്ചിട്ടുണ്ട്. രണ്ടാം ചാന്ദ്ര ദൗത്യത്തിന്റെ പരാജയത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് ഏറെ മുന്‍കരുതലെടുത്താണ് ഇത്തവണ ലാന്‍ഡറും റോവറും ഒരുക്കിയിട്ടുള്ളത്.
ലക്‌നൗവിലെ അലിഗഞ്ച് ഹനുമാന്‍ ക്ഷേത്രത്തില്‍ ഇന്നലെ ദൗത്യ വിജയമാകാൻ പ്രത്യേക പൂജകളും പ്രാര്‍ത്ഥന ചടങ്ങുകളും നടന്നു. നിരവധി വിശ്വാസികൾ ഇതില്‍ പങ്കാളികളായി. ഇവിടെ മണിക്കൂറുകളോളം സമയം പൂജകള്‍ക്കായി വിശ്വാസികള്‍ ചിലവഴിച്ചു.. ഇതിന് പുറമെ റിഷികേഷിലെ ഗംഗാ തീരത്ത് ദേശീയ പതാകകളുമേന്തി വിശ്വാസികള്‍ ആരതിയുഴിഞ്ഞ് ചന്ദ്രയാന്റെ വിജയത്തിനായി പ്രാര്‍ത്ഥനകളും നടത്തുകയുണ്ടായി. രാത്രിയായിരുന്നു ചടങ്ങുകള്‍ നടന്നത്. ചില പ്രത്യേക ഹോമങ്ങളും നടത്തിയിരുന്നു. ഇതിന് ചിദാനന്ദ മുനിയാണ് നേതൃത്വം നല്‍കിയത്. യുപിയിലെ മൊറാദബാദില്‍ വിശ്വാസികള്‍ ഒന്നിച്ചൂകൂടി ചന്ദ്രയാന്റെ പോസ്റ്ററുകള്‍ കൈയിലേന്തി മന്ത്രങ്ങള്‍ ഉരുവിട്ട് പ്രാര്‍ത്ഥന നടത്തുകയും ഉണ്ടായി.
(വാൽ കഷ്ണം : രാജ്യത്തിനു ഇത് അഭിമാന മുഹൂർത്തം, ചന്ദ്രയാന്‍ 3ന്റെ വിജയത്തിനായി നമുക്കും പ്രാർത്ഥിക്കാം )