Culture
രാമായണ ശീലുകള്‍ വിവിധരാഗങ്ങളിൽ ഏകോപിപ്പിച്ച് ഭാവസാന്ദ്രമാക്കി കൃഷ്ണ വേണി
പത്തനംത്തിട്ട . രാമായണ ശീലുകള്‍ ഉയരുമ്പോൾ രാമകഥകള്‍ ഭാവസാന്ദ്രമായി പാടി വിശ്വാസ സമൂഹത്തിന്റെ ഹൃദയങ്ങള്‍ കീഴടക്കുകയാണ് കൃഷ്ണവേണി. രാമായണ ശീലുകള്‍ വിവിധരാഗങ്ങളിൽ ഏകോപിപ്പിച്ച് ഭാവസാന്ദ്രമാക്കിയാണ് കൃഷ്ണ വേണി അവതരിപ്പിക്കുന്നത്. നിത്യവും രാവിലെ ആറിന് പൈതൃകം യുട്യൂബ് ചാനലിലൂടെയാണ് രാമായണമാല പ്രേഷകര്‍ക്ക് മുന്നില്‍ കൃഷ്ണവേണി വ്യത്യസ്തമായ ആലാപന ശൈലിയിൽ എത്തിച്ചു വരുന്നത്.
രാമായണ മാലയായിട്ടാണ് രാമായണ ശീലുകള്‍ കൃഷ്ണവേണി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നത് എന്നൊരു പ്രത്യേകത കൂടി ഉണ്ട്. അയോദ്ധ്യാപുരിയും രാമന്റെ കാനനവാസവും രാവണനിഗ്രഹവുമെല്ലാം അനുവാചക ഹൃദയങ്ങളില്‍ ഒരിക്കലും മായാത്ത രീതിയിൽ കോറിയിടുകയാണ് ടെമ്പിള്‍ ആര്‍കിടെക്ട് മധു എന്‍.പോറ്റിയുടെയും ശ്രീജയുടെയും മകളായ കൃഷ്ണവേണി. വിവിധ കാണ്ഡങ്ങിലെ 25 മുതല്‍ 30 വരെയുള്ള വരികള്‍ തെരഞ്ഞെടുത്ത് ആശയം ചോരാതെയുള്ള കൃഷ്ണ വേണിയുടെ അവതരണം ചർച്ചയാവുകയാണ്. നാലാം വയസില്‍ കര്‍ണാടക സംഗീതം പഠിച്ചുതുടങ്ങിയ കൃഷ്ണവേണി ഏഴുവര്‍ഷമായി കഥകളി സംഗീതവും അഭ്യസിച്ചു വരുന്നു.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം
ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു