Culture

രാമായണ ശീലുകള്‍ വിവിധരാഗങ്ങളിൽ ഏകോപിപ്പിച്ച് ഭാവസാന്ദ്രമാക്കി കൃഷ്ണ വേണി

Published

on

പത്തനംത്തിട്ട . രാമായണ ശീലുകള്‍ ഉയരുമ്പോൾ രാമകഥകള്‍ ഭാവസാന്ദ്രമായി പാടി വിശ്വാസ സമൂഹത്തിന്റെ ഹൃദയങ്ങള്‍ കീഴടക്കുകയാണ് കൃഷ്ണവേണി. രാമായണ ശീലുകള്‍ വിവിധരാഗങ്ങളിൽ ഏകോപിപ്പിച്ച് ഭാവസാന്ദ്രമാക്കിയാണ് കൃഷ്ണ വേണി അവതരിപ്പിക്കുന്നത്. നിത്യവും രാവിലെ ആറിന് പൈതൃകം യുട്യൂബ് ചാനലിലൂടെയാണ് രാമായണമാല പ്രേഷകര്‍ക്ക് മുന്നില്‍ കൃഷ്ണവേണി വ്യത്യസ്തമായ ആലാപന ശൈലിയിൽ എത്തിച്ചു വരുന്നത്.

രാമായണ മാലയായിട്ടാണ് രാമായണ ശീലുകള്‍ കൃഷ്ണവേണി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നത് എന്നൊരു പ്രത്യേകത കൂടി ഉണ്ട്. അയോദ്ധ്യാപുരിയും രാമന്റെ കാനനവാസവും രാവണനിഗ്രഹവുമെല്ലാം അനുവാചക ഹൃദയങ്ങളില്‍ ഒരിക്കലും മായാത്ത രീതിയിൽ കോറിയിടുകയാണ് ടെമ്പിള്‍ ആര്‍കിടെക്ട് മധു എന്‍.പോറ്റിയുടെയും ശ്രീജയുടെയും മകളായ കൃഷ്ണവേണി. വിവിധ കാണ്ഡങ്ങിലെ 25 മുതല്‍ 30 വരെയുള്ള വരികള്‍ തെരഞ്ഞെടുത്ത് ആശയം ചോരാതെയുള്ള കൃഷ്ണ വേണിയുടെ അവതരണം ചർച്ചയാവുകയാണ്. നാലാം വയസില്‍ കര്‍ണാടക സംഗീതം പഠിച്ചുതുടങ്ങിയ കൃഷ്ണവേണി ഏഴുവര്‍ഷമായി കഥകളി സംഗീതവും അഭ്യസിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version