Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം
ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
Culture
ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാം, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം
ന്യൂജേഴ്സി . ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്നു. ഭാരതത്തിന് പുറത്തുള്ള ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമാണ് ന്യൂജേഴ്‌സിയിലെ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രത്തിനുള്ളത്. ഒക്ടോബർ 8ന് ക്ഷേത്രം ഔദ്യോഗികമായി ലോകത്തെ ഹൈന്ദവ വിശ്വാസികൾക്കായി തുറന്നു നൽകും.
ന്യൂയോർക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറിൽ നിന്നും 90 കിലോ മീറ്റർ അകലെയും വാഷിംഗ്ടൺ ഡിസിയിൽ നിന്നും 289 കിലോ മീറ്റർ അകലെയുമായാണ് സ്വാമിനാരായൺ അക്ഷർധാം സ്ഥിതിചെയ്യുന്നത്. ന്യൂജേഴ്‌സിയിലെ റോബിൻസ്വില്ലേ ടൗൺഷിപ്പിലാണ് ബാപ്‌സ് സ്വാമിനാരായൺ ഹിന്ദുക്ഷേത്രമുള്ളത്. കഴിഞ്ഞ 12 വർഷത്തോളമായി ഇതിന്റെ പണി നടന്നു വരുകയായിരുന്നു. 2011 മുതലാണ് ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇന്ത്യയിൽ നിന്നടക്കമുള്ള 12,500 തൊഴിലാളികളുടെ ശ്രമം ഫലമായാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയായിരിക്കുന്നത്. 2014 ഓഗസ്റ്റ് 10ന് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിർമാണം പൂർത്തിയായതോടെ ഭക്തർക്കായി തുറന്നുകൊടുത്തിരുന്നു.
ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും നിരവധി പേർ ഇതിനോടകം തന്നെ ക്ഷേത്ര ദർശനത്തിനായി ഇവിടേക്ക് എത്തുന്നുണ്ട്. ഏകദേശം 183 ഏക്കറിലധികം പ്രദേശത്താണ് ഈ ക്ഷേത്രം വ്യാപിച്ചുകിടക്കുന്നത്. ഹിന്ദു സംസ്‌കാരവും പുരാതന ഹിന്ദു ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കിയാണ് ക്ഷേത്രത്തിന്റെ രൂപകൽപന. അതിവിശിഷ്ടമായ കൊത്തുപണികളും ക്ഷേത്രചുവരുകളിൽ തീർത്തിട്ടുണ്ട്. ആയിരം വർഷം നീണ്ടുനിൽക്കുന്ന തരത്തിലാണ് ക്ഷേത്രം രൂപകൽപന ചെയ്തിരിക്കുന്നത്.
അക്ഷർധാമിലെ ഓരോ കല്ലിനും സവിശേഷതയുണ്ട്. തിരഞ്ഞെടുത്ത നാല് തരം കല്ലുകളിൽ ലൈംസ്റ്റോൺ, പിങ്ക് സാൻഡ്സ്റ്റോൺ, മാർബിൾ, ഗ്രാനൈറ്റ് എന്നിവ ഉൾപ്പെടുന്നു. ഇതിന് കടുത്ത ചൂടും തണുപ്പും നേരിടാൻ കഴിയും. ഒക്ടോബർ 8ന് ബാപ്‌സ് ആത്മീയ ആചാര്യൻ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ ഔപചാരികമായി ക്ഷേത്രം ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 18 മുതൽ ഇത് ഭക്തർക്കായി തുറന്നുകൊടുക്കും.
ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ അങ്കോർ വാട്ട് കംബോഡിയയിലാണ് ഉള്ളത്. നിലവിൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഈ ക്ഷേത്രം 500 ഏക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു. സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ലോകത്തേറ്റവും വലിയ രണ്ടാമത്തെ ഹിന്ദുക്ഷേത്രമാകും സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം. ആധുനിക കാലഘട്ടത്തിൽ നിർമ്മിച്ച ഏറ്റവും വലിയ ക്ഷേത്രമെന്ന ബഹുമതി സ്വാമിനാരായൺ അക്ഷർധാമിന് മാത്രം സ്വന്തമാണ്. 2005 നവംബറിൽ പൊതുജനങ്ങൾക്കായി തുറന്ന ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം100 ഏക്കറിൽ സ്ഥിതി ചെയ്യുന്നു.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്പ്രദേശില് ചന്ദ്രയാന് 3 വിജയകരമാകാൻ മദ്രസയില് പ്രത്യേക പ്രാര്ത്ഥന
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Crime1 year ago
കുട്ടികളുമായി ഗോവൻ ടൂർ പോയ ബസിൽ പ്രിൻസിപ്പാളും ബസ് ജീവനക്കാരും ചേർന്ന് 50 കുപ്പി മദ്യം കടത്തി, പിടിയിലായി