Latest News
‘ഉമ്മൻ ചാണ്ടിയുടെ പേര് കൊണ്ട് ഞാനൊരു നേട്ടവും ഉണ്ടാക്കിയിട്ടില്ല’ അച്ചു ഉമ്മൻ
കോട്ടയം . ‘ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ലെന്നു’ സൈബർ ആക്രമണങ്ങൾക്ക് മറുപടിയായി അച്ചു ഉമ്മൻ. സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന അധിക്ഷപങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. താനൊരിക്കലും ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവർത്തിക്കുന്നുവെന്നും അച്ചു ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.
അച്ചു ഉമ്മൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ള വീഡിയോകളും ഫോട്ടോകളും ചൂണ്ടിക്കാട്ടിയാണ് അവർക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്. വസ്ത്രധാരണവും ജീവിത രീതികളും അടക്കം ചൂണ്ടിക്കാണിച്ച് ഇടത് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ സൈബർ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തുവന്നിരിക്കുന്ന. രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും സിപിഎം ഒളിച്ചോടുന്നുവെന്ന് കോൺഗ്രസ് ഇക്കാര്യത്തിൽ ആരോപിച്ചിട്ടുണ്ട്. മാസപ്പടി വിവാദം, ഉൾപ്പടെയുള്ള അഴിമതി ആരോപങ്ങളിൽ മുങ്ങിൽ താഴ്ന്ന പിണറായി സർക്കാർ മുഖ്യ ധാര വിഷയങ്ങളിൽ നിന്നും വഴി തിരിക്കാനാണ് സൈബർ പോരാളികളെ രംഗത്തിറക്കി പതിവ് അടവ് പയറ്റുന്നതെന്നാണ് ആരോപണം.
‘കുറച്ചു ദിവസങ്ങളായി ചില സൈബർ പോരാളികൾ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നു. യശ്ശശരീനായ എന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകൾ. ഇതു വളരെ നിരാശാജനകമാണെന്ന് അച്ചു ഉമ്മൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 2021 ഡിസംബറിലാണ് കണ്ടന്റ് ക്രിയേഷൻ ഒരു പ്രഫഷനായി ഞാൻ തിരഞ്ഞെടുത്തത്. ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ ഞാൻ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും തനിക്കു ലഭിച്ചിട്ടുണ്ടെന്നും അച്ചു ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
‘ഈ പ്രഫഷനിൽ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇത്രയും നാളായി സ്വന്തമാക്കിയിട്ടില്ല. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലർത്തിയിട്ടുമുണ്ടെന്നും അച്ചു കുറിച്ചിട്ടുണ്ട്. പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഭർത്താവിന്റെയും കുട്ടികളുടെയും പൂർണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നതെന്നും അച്ചു പറയുന്നു.
എന്നാൽ, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവർത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞാണ് അച്ചു ഉമ്മൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
(വാൽ കഷ്ണം : വീണ വിജയനല്ല, അച്ചു ഉമ്മൻ.., കളിവേണ്ട മക്കളെ? ഇവിടെ കടലാസ്സ് കമ്പനിയും മാസപ്പടിയും ഒന്നും ഇല്ല )