Crime
‘ഞങ്ങൾ മാത്രമല്ല, എല്ലാവരും കട്ടു’, സംസ്ഥാനത്ത് 272 സഹകരണ സംഘങ്ങളിൽ തട്ടിപ്പെന്ന് സഹകരണ രജിസ്ട്രാരുടെ റിപ്പോർട്ട്
സംസ്ഥാനത്ത് 272 സഹകരണ സംഘങ്ങളിൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് സഹകരണ രജിസ്ട്രാരുടെ റിപ്പോർട്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സർക്കാരിനും സിപിഎമ്മിനും ആയുധമായിരിക്കുകയാണ് സഹകരണ രജിസ്ട്രാരുടെ റിപ്പോർട്ട്. ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലാ ണെന്നാണ് രജിസ്ട്രാരുടെ റിപ്പോർട്ടിൽ പറയുന്നത്. ക്രമക്കേടുണ്ടായ 272 സഹകരണ സംഘങ്ങളിൽ 202 എണ്ണത്തിലും ഭരണം യുഡിഎഫ് സമിതിക്കെന്നാണ് റിപ്പോർട്ടിലുള്ളത്.
തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകള്‍ നടന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ള16,255 സഹകരണ സംഘങ്ങളിൽ 272 സഹകരണ സംഘങ്ങളിലാണ് രജിസ്ട്രാറുടെ അന്വേഷണത്തിൽ പല തരത്തിലുള്ള ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 202 സഹകരണ സംഘങ്ങളിലും യുഡിഎഫ് ഭരണ സമിതിയാണുള്ളത്. എൽഡിഎഫ് നേതൃത്വം നൽകുന്ന 63 സംഘങ്ങളിലും പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഏഴ് സംഘങ്ങളിലും ക്രമക്കേടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം ജില്ലയിൽ 29 സഹകരണ സംഘങ്ങളിലാണ് ക്രമക്കേട് നടന്നത്. പത്തനംതിട്ട ജില്ലയിലാണ് എൽഡിഎഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ കൂടുതൽ തട്ടിപ്പ് നടന്നിട്ടുള്ളത്. പത്തനംതിട്ടയിലെ 25 സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. യുഡിഎഫിന്‍റെ 9 സംഘങ്ങളിലും തട്ടിപ്പ് കണ്ടെത്തി. സഹകരണ രജിസ്ട്രാറുടെ പതിവ് ഓഡിറ്റ് റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Crime1 year ago
കുട്ടികളുമായി ഗോവൻ ടൂർ പോയ ബസിൽ പ്രിൻസിപ്പാളും ബസ് ജീവനക്കാരും ചേർന്ന് 50 കുപ്പി മദ്യം കടത്തി, പിടിയിലായി