Crime

‘ഞങ്ങൾ മാത്രമല്ല, എല്ലാവരും കട്ടു’, സംസ്ഥാനത്ത് 272 സഹകരണ സംഘങ്ങളിൽ തട്ടിപ്പെന്ന് സഹകരണ രജിസ്ട്രാരുടെ റിപ്പോർട്ട്

Published

on

സംസ്ഥാനത്ത് 272 സഹകരണ സംഘങ്ങളിൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് സഹകരണ രജിസ്ട്രാരുടെ റിപ്പോർട്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സർക്കാരിനും സിപിഎമ്മിനും ആയുധമായിരിക്കുകയാണ് സഹകരണ രജിസ്ട്രാരുടെ റിപ്പോർട്ട്. ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലാ ണെന്നാണ് രജിസ്ട്രാരുടെ റിപ്പോർട്ടിൽ പറയുന്നത്. ക്രമക്കേടുണ്ടായ 272 സഹകരണ സംഘങ്ങളിൽ 202 എണ്ണത്തിലും ഭരണം യുഡിഎഫ് സമിതിക്കെന്നാണ് റിപ്പോർട്ടിലുള്ളത്.

തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകള്‍ നടന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ള16,255 സഹകരണ സംഘങ്ങളിൽ 272 സഹകരണ സംഘങ്ങളിലാണ് രജിസ്ട്രാറുടെ അന്വേഷണത്തിൽ പല തരത്തിലുള്ള ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 202 സഹകരണ സംഘങ്ങളിലും യുഡിഎഫ് ഭരണ സമിതിയാണുള്ളത്. എൽഡിഎഫ് നേതൃത്വം നൽകുന്ന 63 സംഘങ്ങളിലും പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഏഴ് സംഘങ്ങളിലും ക്രമക്കേടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം ജില്ലയിൽ 29 സഹകരണ സംഘങ്ങളിലാണ് ക്രമക്കേട് നടന്നത്. പത്തനംതിട്ട ജില്ലയിലാണ് എൽഡിഎഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ കൂടുതൽ തട്ടിപ്പ് നടന്നിട്ടുള്ളത്. പത്തനംതിട്ടയിലെ 25 സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. യുഡിഎഫിന്‍റെ 9 സംഘങ്ങളിലും തട്ടിപ്പ് കണ്ടെത്തി. സഹകരണ രജിസ്ട്രാറുടെ പതിവ് ഓഡിറ്റ് റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version