Culture
ഓംകാരേശ്വറില്‍ വ്യാഴാഴ്ച ആദിശങ്കരാചാര്യരുടെ ഭീമാകാരമായ സ്തംഭം രാജ്യത്തിനായി സമർപ്പിക്കും

ഇന്‍ഡോര്‍ . നര്‍മ്മദാ നദിയുടെ തീരത്ത് ഓംകാരേശ്വറില്‍ വ്യാഴാഴ്ച ആദിശങ്കരാചാ ര്യരുടെ ഭീമാകാരമായ സ്തംഭം രാജ്യത്തിനായി അനാച്ഛാദനം ചെയ്യും. ആദിശങ്കരാ ചാര്യയെ 12 വയസ്സുള്ള ആണ്‍കുട്ടിയായി ചിത്രീകരിക്കുന്നതാണ് വിവിധ ലോഹങ്ങള്‍ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ശില്പം. വിസ്മയിപ്പിക്കുന്ന മള്‍ട്ടിലോഹ ശില്‍പമാണിത്. 2000 കോടി മുടക്കി 108 അടി ഉയരത്തില്‍ നിര്‍മ്മിച്ച ഏകത്വത്തിന്റെ പ്രതിമ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അനാച്ഛാദനം ചെയ്യുന്നത്. സെപ്റ്റംബർ 18 ന് നടത്താനിരുന്ന അനാച്ഛാദന കർമ്മം കനത്ത മഴ മൂലം മാറ്റിവെക്കുകയായിരുന്നു.
28 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഏകാത്മധാം മിലാണ് ശങ്കരാചാര്യരുടെ പ്രതിമ ഉള്ളത്. ആദിശങ്കരാചാര്യരുടെ യാത്ര ഐതിഹ്യവും ആത്മീയ പ്രാധാന്യവും നിറഞ്ഞതുമാണ്. ചെറുപ്രായം മുതൽ തന്നെ ത്യാഗത്തിന്റെ പാതയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അത് അദ്ദേഹത്തെ ഓംകാരേശ്വറിലേക്ക് നയിക്കുകയായിരുന്നു. അവിടെ അദ്ദേഹം തന്റെ ഗുരു ഗോവിന്ദ് ഭഗവദ്പാദിന്റെ ശിക്ഷണത്തില്‍ 4 വര്‍ഷം ചിലവഴിക്കുകയും വിദ്യാഭ്യാസം നേടുകയും ചെയ്തു. 12ാം വയസ്സില്‍, അദ്വൈത വേദാന്ത തത്വചിന്ത പ്രചരിപ്പിക്കുന്നതിനായി ഓംകാരേശ്വര്‍ വിട്ടുവെന്നുമാണ് വിശ്വസിക്കുന്നത്.
അദ്വൈത വേദാന്തത്തിന്റെ ദാര്‍ശനിക പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്നതാണ് അദ്വൈത ലോക് എന്ന മ്യൂസിയം. ഇവിടെ പുരാതന തത്വചിന്തയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നതിന് ഒരു രാജ്യാന്തര വേദാന്ത ഇന്‍സ്റ്റിറ്റിയൂട്ടും ഇവിടെ സ്ഥാപിക്കുന്നുണ്ട്. പാരിസ്ഥിതിക പ്രതിബദ്ധത മുന്നിൽ കണ്ട് നഗരത്തിന്റെ സുസ്ഥിരതയ്‌ക്കും പ്രകൃതി സൗന്ദര്യത്തിനും സംഭാവന നല്‍കുന്ന 36 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ഒരു അദ്വൈത വനം ഇവിടെ ഒരുക്കുകയാണ്. ഒരു തീര്‍ത്ഥാടന കേന്ദ്രമെന്നതിലുപരി ഇന്‍ഡോറില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയുള്ള ഇവിടം തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രം കൂടിയായി മാറുമെ ന്നു തന്നെ പ്രതീക്ഷിക്കാം.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച