Culture

ഓംകാരേശ്വറില്‍ വ്യാഴാഴ്ച ആദിശങ്കരാചാര്യരുടെ ഭീമാകാരമായ സ്തംഭം രാജ്യത്തിനായി സമർപ്പിക്കും

Published

on

ഇന്‍ഡോര്‍ . നര്‍മ്മദാ നദിയുടെ തീരത്ത് ഓംകാരേശ്വറില്‍ വ്യാഴാഴ്ച ആദിശങ്കരാചാ ര്യരുടെ ഭീമാകാരമായ സ്തംഭം രാജ്യത്തിനായി അനാച്ഛാദനം ചെയ്യും. ആദിശങ്കരാ ചാര്യയെ 12 വയസ്സുള്ള ആണ്‍കുട്ടിയായി ചിത്രീകരിക്കുന്നതാണ്‌ വിവിധ ലോഹങ്ങള്‍ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ശില്പം. വിസ്മയിപ്പിക്കുന്ന മള്‍ട്ടിലോഹ ശില്‍പമാണിത്. 2000 കോടി മുടക്കി 108 അടി ഉയരത്തില്‍ നിര്‍മ്മിച്ച ഏകത്വത്തിന്റെ പ്രതിമ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അനാച്ഛാദനം ചെയ്യുന്നത്. സെപ്റ്റംബർ 18 ന് നടത്താനിരുന്ന അനാച്ഛാദന കർമ്മം കനത്ത മഴ മൂലം മാറ്റിവെക്കുകയായിരുന്നു.

28 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഏകാത്മധാം മിലാണ് ശങ്കരാചാര്യരുടെ പ്രതിമ ഉള്ളത്. ആദിശങ്കരാചാര്യരുടെ യാത്ര ഐതിഹ്യവും ആത്മീയ പ്രാധാന്യവും നിറഞ്ഞതുമാണ്. ചെറുപ്രായം മുതൽ തന്നെ ത്യാഗത്തിന്റെ പാതയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അത് അദ്ദേഹത്തെ ഓംകാരേശ്വറിലേക്ക് നയിക്കുകയായിരുന്നു. അവിടെ അദ്ദേഹം തന്റെ ഗുരു ഗോവിന്ദ് ഭഗവദ്പാദിന്റെ ശിക്ഷണത്തില്‍ 4 വര്‍ഷം ചിലവഴിക്കുകയും വിദ്യാഭ്യാസം നേടുകയും ചെയ്തു. 12ാം വയസ്സില്‍, അദ്വൈത വേദാന്ത തത്വചിന്ത പ്രചരിപ്പിക്കുന്നതിനായി ഓംകാരേശ്വര്‍ വിട്ടുവെന്നുമാണ് വിശ്വസിക്കുന്നത്.

അദ്വൈത വേദാന്തത്തിന്റെ ദാര്‍ശനിക പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്നതാണ് അദ്വൈത ലോക് എന്ന മ്യൂസിയം. ഇവിടെ പുരാതന തത്വചിന്തയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നതിന് ഒരു രാജ്യാന്തര വേദാന്ത ഇന്‍സ്റ്റിറ്റിയൂട്ടും ഇവിടെ സ്ഥാപിക്കുന്നുണ്ട്. പാരിസ്ഥിതിക പ്രതിബദ്ധത മുന്നിൽ കണ്ട് നഗരത്തിന്റെ സുസ്ഥിരതയ്‌ക്കും പ്രകൃതി സൗന്ദര്യത്തിനും സംഭാവന നല്‍കുന്ന 36 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ഒരു അദ്വൈത വനം ഇവിടെ ഒരുക്കുകയാണ്. ഒരു തീര്‍ത്ഥാടന കേന്ദ്രമെന്നതിലുപരി ഇന്‍ഡോറില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയുള്ള ഇവിടം തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രം കൂടിയായി മാറുമെ ന്നു തന്നെ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version