Entertainment
എല്ലില്ലാത്ത നാവും ലിംഗവും നിയന്ത്രിക്കണമെന്ന് പ്രകാശ് രാജിനോട് സ്വാമി ഭദ്രാനന്ദ്
കടലാസിൽ ഒരു റോക്കറ്റ് പോലും ഉണ്ടാക്കാൻ കഴിയാത്ത പ്രകാശ് രാജ് എന്തുകൊണ്ടാണ് എപ്പോഴും ഒരു ഭ്രാന്തൻ നായയെപ്പോലെ പെരുമാറുന്നത് എന്നാണ് സ്വാമി ഭദ്രാനന്ദ് സാമൂഹ്യ മാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തെ ആക്ഷേപിച്ച നടന്‍ പ്രകാശ് രാജിനെ നിർത്തി പൊരിച്ചിരികയാണ് ഹൈന്ദവ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്വാമി ഭദ്രാനന്ദ്.
സിനിമയിലെന്നപോലെ യഥാർത്ഥ ജീവിതത്തിലും വില്ലൻ ശൈലി പ്രകാശ് രാജ് തുടർന്നാൽ പ്രകാശ് രാജിന് ഈ നാട് മറന്ന് മറ്റേതെങ്കിലും നാട്ടിൽ പോകേണ്ടി വരുമെന്നും സ്വാമി ഭദ്രാനന്ദ് കുറുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
‘എല്ലില്ലാത്ത രണ്ട് അവയവങ്ങളായ നാവും ലിംഗവും നിയന്ത്രിച്ചാൽ പ്രകാശ് രാജിന് മോദിജിയെപ്പോലെ ശോഭയുള്ള സൂര്യനാകാൻ കഴിയും. അല്ലെങ്കിൽ കഷ്ടപ്പെടും’ രാജ്യത്തെ സ്‌നേഹിക്കുന്നവരെല്ലാം താര ആരാധകരല്ല. ഇന്ത്യൻ പ്രധാനമന്ത്രിയേയും ഐഎസ്ആർഒ പോലെയുള്ള രാജ്യത്തിന്റെ അഭിമാനമായ മഹാപ്രസ്ഥാനങ്ങളേയും ആരെങ്കിലും അധിക്ഷേപിച്ചാൽ രാജ്യസ്‌നേഹികൾ മൗനം പാലിക്കില്ലെന്നും പ്രകാശ് രാജിനോട് സ്വാമി ഭദ്രാനന്ദ് ഓർമ്മപ്പെടുത്തുന്നുണ്ട്.
സ്വാമി ഭദ്രാനന്ദിന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.
എന്തുകൊണ്ടാണ് പ്രകാശ് രാജ് എപ്പോഴും ഒരു ഭ്രാന്തൻ നായയെപ്പോലെ പെരുമാറുന്നത്?
നവമാധ്യമങ്ങളിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം വിമർശിക്കുന്ന ചലച്ചിത്ര നടൻ പ്രകാശ് രാജ് രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആർഒയെ അപമാനിച്ചത് അംഗീകരിക്കാനാവില്ല. കടലാസിൽ ഒരു റോക്കറ്റ് പോലും ഉണ്ടാക്കാൻ കഴിയാത്ത ആളാണ് പ്രകാശ് രാജ്. രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അനാവശ്യമായി വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് പ്രകാശ് രാജ് അവസാനിപ്പിക്കുന്നതാണ് നല്ലത്.
എന്തുകൊണ്ടാണ് പ്രകാശ് രാജിന് മോദിജിയോട് ഇത്ര ശത്രുതയെന്ന് എനിക്കറിയില്ല. അന്ന് ദുര്യോധനൻ ശ്രീകൃഷ്ണനെ എങ്ങനെ അപമാനിച്ചോ അതുപോലെയാണ് ഇപ്പോൾ പ്രകാശ് രാജ് സോഷ്യൽ മീഡിയയിലൂടെ മോദിജിയെ അപമാനിക്കുന്നത്. മോദിജി ശ്രീകൃഷ്ണന്റെ പകർപ്പാണ്, അതിനാൽ പ്രകാശ് രാജിന് മോദിജിയിൽ നിന്ന് ഒരു മറുപടിയും ലഭിക്കില്ല. പ്രകാശ് രാജിന് ദുര്യോധനനുമായി എന്തെങ്കിലും ജനിതക ബന്ധമുണ്ടോ എന്ന് ഗവേഷകർ കണ്ടെത്തണം.
സിനിമയിലെന്നപോലെ യഥാർത്ഥ ജീവിതത്തിലും വില്ലൻ ശൈലി പ്രകാശ് രാജ് തുടർന്നാൽ പ്രകാശ് രാജിന് ഈ നാട് മറന്ന് മറ്റേതെങ്കിലും നാട്ടിൽ പോകേണ്ടി വരും.’എല്ലില്ലാത്ത രണ്ട് അവയവങ്ങളായ നാവും ലിംഗവും നിയന്ത്രിച്ചാൽ പ്രകാശ് രാജിന് മോദിജിയെപ്പോലെ ശോഭയുള്ള സൂര്യനാകാൻ കഴിയും, അല്ലെങ്കിൽ അവൻ കഷ്ടപ്പെടും’ രാജ്യത്തെ സ്‌നേഹിക്കുന്നവരെല്ലാം താര ആരാധകരല്ലെന്നും, ഇന്ത്യൻ പ്രധാനമന്ത്രിയേയും ഐഎസ്ആർഒ പോലെയുള്ള രാജ്യത്തിന്റെ അഭിമാനമായ മഹാപ്രസ്ഥാനങ്ങളേയും ആരെങ്കിലും അധിക്ഷേപിച്ചാൽ രാജ്യസ്‌നേഹികൾ മൗനം പാലിക്കില്ലെന്നും പ്രകാശ് രാജ് ഓർക്കണം.
(വൽകഷ്ണം : പ്രകാശ്‌രാജ്, താങ്കൾ വെറും വിഡ്ഢിയല്ല, പമ്പര വിഡ്ഢിയാണ്, സ്വാമി ഭദ്രാനന്ദ് പറഞ്ഞതൊക്കെ ഇന്നേവരെ നടന്നിട്ടുണ്ട്, പ്രകാശ് രാജിന് ഈ നാട് മറന്ന് മറ്റേതെങ്കിലും നാട്ടിൽ പോകേണ്ടി വരുമല്ലോ എന്ന ആശങ്കയാണ് ബാക്കി)