Entertainment

കമല്‍ഹാസന്‍ പറഞ്ഞത് വിടുവാ, കെ.ബാലചന്ദറിന്റെ കാൽതൊട്ട് വന്ദിക്കുന്നത് കാണൂ

Published

on

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ടു വണങ്ങുന്ന സൂപ്പര്‍ താരം രജനികാന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നതിനിടെ ഇപ്പോൾ കൂടുതൽ ചർച്ചയായിരിക്കുന്നത് കമല്‍ഹാസന്‍ വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഒരു പ്രസ്താവനയാണ്ദൈ എന്നതാണ്വ ശ്രദ്ധേയം. ദൈവത്തെ തന്റെ മുമ്പിൽ കൊണ്ടുവന്നു നിർത്തിയാൽ പോലും കൈകൊടുത്തു വരവേല്‍ക്കുമെന്നും പക്ഷേ കുമ്പിടില്ലെന്നുമാ യിരുന്നു കമല്‍ഹാസന്‍ ഏഴു വര്‍ഷം മുന്‍പ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. തൂങ്കാവനം സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അന്ന് കമൽ അങ്ങനെ പറഞ്ഞിരുന്നത്.

മുതിര്‍ന്നവരെ വണങ്ങുന്നതില്‍ തെറ്റില്ലെന്നും പക്ഷേ രജനിയെ പോലൊരു സൂപ്പർ സ്റ്റാർ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗിയെ വണങ്ങുന്നത് എന്ത് അടിസ്ഥാനത്തിലാ ണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനം. എന്നാൽ ഇപ്പോൾ കമൽഹാസൻ തന്റെ ഗുരു കെ.ബാലചന്ദറിന്റെ കാൽതൊട്ട് വന്ദിക്കുന്ന ചിത്രം പങ്കുവച്ച് നടൻ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ്. ‘കൈ കുലക്കണമോ കാലിൽ തൊടണമോ സല്യൂട്ട് അടിക്കണമോ മുഷ്ടി ചുരുട്ടി കുലുക്കണമോ. ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്’ എന്നാണ് ഹരീഷ് പേരടി പ്രതികറിച്ചിരിക്കുന്നത്. താൻ കാൽ തൊട്ട് വന്ദിച്ചവരിൽ സാധാരണ മനുഷ്യരും തന്നെക്കാൾ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ടെന്നും പേരടി കൂട്ടിച്ചേർത്തിട്ടുണ്ട്.

യോഗി ആദിത്യനാഥിനെ സന്ദർശിച്ച രജനികാന്ത് അദ്ദേഹത്തിനൊപ്പം ‘ജയിലർ’ സിനിമ കാണുകയുണ്ടായി. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ രജനി അയോധ്യയിലേക്ക് യാത്ര തിരിക്കുകയാണ് ഉണ്ടായത്. ലക്‌നൗവിലെത്തിയ അദ്ദേഹം ജയിലറിന്റെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്‌ക്കൊപ്പമാണ് രജനി ചിത്രം കാണുന്നത്.

(വാൽ കഷ്ണം : ദൈവം മുന്നിൽ വന്നാൽ പോലും കൈകൊടുത്തു വരവേല്‍ക്കുമെന്നു ‘വിടുവാ’ പറഞ്ഞ കമൽ കെ.ബാലചന്ദറിന്റെ കാൽതൊട്ട് വന്ദിക്കുന്നു, രജനി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ടു വണങ്ങുന്നതില്‍ എന്താണ് തെറ്റ്, അതാണ് സൂപ്പർ സ്റ്റാറിന്റെ എളിമ)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version