Latest News
‘താനൊക്കെ കേരളത്തിലെ റോഡിലിറങ്ങി നടന്ന് സാധാരണക്കാരുടെ ബുദ്ധിമുട്ട് പഠിക്കണം’ മന്ത്രിപുംഗവന്മാരോട് പി സി ജോർജ്
കേരളത്തിലെ കർഷകർ നേരിടുന്ന കടുത്ത അവഗണനയെ പറ്റി രണ്ട് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ വിമർശനമുന്നയിച്ച നടൻ ജയസൂര്യയ്ക്ക് പിന്തുണയുമായി മുൻ എം എൽ എ പി. സി ജോർജ്. ‘ജയസൂര്യ വളരെ അർത്ഥവത്തായ കാര്യമാണ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ സൂചിപ്പിച്ചതെന്ന് പറയാതിരിക്കാൻ കഴിയില്ല. ഒരു വിമർശനത്തെയും നേരിടാൻ കഴിവില്ലാത്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒക്കെ മനഃപ്രയാസമുണ്ടാകും.
പക്ഷേ, ജനങ്ങൾക്ക് അത് കേട്ടപ്പോൾ സന്തോഷം തോന്നി. കുട്ടനാട്ടിലെ കർഷകർ മുഴുവൻ ആത്മഹത്യയുടെ വക്കിലാണ്. ഒരു പൈസ കൊടുക്കാതെ നശിപ്പിച്ചു. കാർഷിക മേഖല മുഴുവൻ തകർന്ന് തരിപ്പണമായി. രാഷ്ട്രീയമില്ലാത്ത ഒരു സിനിമാ നടൻ തന്റെ അനുഭവം പറഞ്ഞപ്പോൾ വേദനിച്ച മന്ത്രിപുംഗവന്മാരോട് എനിക്ക് പറയാനുള്ളത് താനൊക്കെ കേരളത്തിലെ റോഡിലിറങ്ങി നടന്ന് സാധാരണക്കാരുടെ ബുദ്ധിമുട്ട് പഠിക്കണം. അപ്പോൾ മനസിലാവും’- ഫേസ്ബുക്ക് വീഡിയോയിലൂടെ പി. സി ജോർജ് പറഞ്ഞു.