Crime
ഭർത്താവിന്റെ ശല്യം താങ്ങാൻ വയ്യ, വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത് ഭാര്യ
ഇടുക്കി .ഭർത്താവിന്റെ ശല്യം താങ്ങാൻ വയ്യാതായതോടെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത് ഭാര്യ. ഭർത്താവ് വള്ളക്കടവ്, കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടികൊലപ്പെടുത്താൻ ഭാര്യ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിക്കുകയായിരുന്നു. ഭാര്യ അഷീറ ബീവി, ഇവരുടെ മകൻ മുഹമ്മദ് ഹസൻ എന്നിവരെയാണ് പോലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ 16-നാണ് നാലംഗസംഘം അബ്ബാസിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിക്കുന്നത്. അബ്ബാസും അഷീറയും തമ്മിലുള്ള കുടുംബ വഴക്കുകളാണ് ഭർത്താവിനെ കൊന്നു ശല്യം ഒഴിവാക്കിയേക്കാമെന്ന തീരുമാനത്തിൽ അഷീറയെ എത്തിക്കുന്നത്. ഭർത്താവുമായി വഴക്കിട്ട യുവതി മകനോടൊപ്പം എറണാകുളത്തെ കുംടുംബ വീട്ടിൽ പോയിരുന്നു. അവിടെ വെച്ച് അയൽവാസിയായ ഷമീറിനെ യുവതി വിവരം അറിയിക്കുകയും അബ്ബാസിനെ കൊല്ലാനായി വീടിന്റെ പിൻവാതിൽ തുറന്നു കൊടുക്കുകയും ചെയ്യുകയുണ്ടായി.
ഷമീറും സംഘവും തുടർന്ന് അബ്ബാസിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് പരുക്കുകളോടെ അബ്ബാസിനെ ആശുപത്രിയിലെത്തിക്കുന്നത്. ഭാര്യയുടെയും മകന്റെയും പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്ത് വരുന്നത്. ക്വട്ടേഷൻ സംഘങ്ങകളെ പികൂടാനുള്ള തിരത്തിലിലാണ് പോലീസ്.