Latest News
‘ട്രൂഡോയുടെ നട്ടും ബോള്‍ട്ടും മോദി ഊരി’ ട്രൂഡോയെ അലക്കി വെളുപ്പിച്ച് കനേഡിയൻ മാധ്യമങ്ങൾ
ടൊറന്റോ . ജി ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിമാനം തകരാറിലായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സംഘവും രണ്ടുദിവസം ഡല്‍ഹിയില്‍ കുടുങ്ങിയ സംഭവത്തിൽ ‘ട്രൂഡോയുടെ നട്ടും ബോള്‍ട്ടും മോദി ഊരി’യതാണെന്ന് പരിഹസിച്ച് കനേഡിയൻ മാധ്യമങ്ങൾ. കാനഡയിലെ പ്രാദേശിക മാധ്യമങ്ങള്‍ ആണ് സംഭവം ആഘോഷമാക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലളിതമായി പണി കൊടുത്തതാണെന്ന രീതിയിലാണ് വാർത്തകൾ. ‘ട്രൂഡോയുടെ നട്ടും ബോള്‍ട്ടും മോദി ഊരി’ എന്നാണ് ഒരു പത്രം തലക്കെട്ടായി കൊടുത്തിരിക്കുന്നത്. രാജ്യത്തിന് ഏറ്റവും നാണക്കേടുണ്ടാക്കിയ സംഭവമായിട്ടാണ് ഇതിനെ പത്രം കുറ്റപ്പെടുത്തിയിട്ടുള്ളത്.
ട്രൂഡോ ജി20 വേദിയില്‍ അപമാനിതനായി എന്നാണ് മറ്റൊരു പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീവ്രവാദികളെ കാനഡയിലെത്തി കൊന്നെങ്കില്‍ അത് ഭാരതത്തിന്റെ മിടുക്കാണെന്നും പത്രങ്ങൾ എഴുതിയിട്ടുണ്ട്. ബിന്‍ ലാദനെ പാക്കിസ്ഥാനില്‍ ചെന്ന് അമേരിക്ക വധിച്ചപ്പോള്‍ കാനഡ പിന്തുണച്ചതും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിക്കുന്ന കാരിക്കേച്ചർ ഉൾപ്പടെ നൽകിയാണ് കനേഡിയന്‍ പത്രമായ ദി ഗ്ലോബ് ആന്‍ഡ് മെയില്‍ ഇക്കാര്യത്തിൽ നൽകിയിട്ടുള്ളത്. ഭാരതത്തിന്റെ ദേശീയ മൃഗമായ കടുവ ട്രൂഡോയെ ആക്രമിക്കുന്നതാന് കാരിക്കേച്ചറിൽ ഉള്ളത്. കടുവയുടെ ആക്രമണത്തില്‍ ട്രൂഡോയുടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിട്ടുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഓസ്ട്രലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവര്‍ ഭാരതത്തിനാപ്പം ആണെന്നും കാരിക്കേച്ചർ വിളിച്ചു പറയുന്നു. നയതന്ത്ര ബന്ധത്തില്‍ കാനഡ പരാജയപ്പെട്ടുവെന്നും ലോകരാഷ്‌ട്രങ്ങള്‍ അടക്കം ഭാരതത്തിനൊപ്പം ആണെന്നും കാരിക്കേച്ചർ പറയാതെ പറയുന്നു.
വിമാനം തകരാറിലായി രണ്ടുദിവസം ട്രൂഡോയും സംഘവും ഡല്‍ഹിയില്‍ കുടുങ്ങിയ ശേഷം, ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ കാനഡയിലെത്തിയ ട്രൂഡോയ്‌ക്ക് പാര്‍ലമെന്റിലും മാധ്യമങ്ങളില്‍നിന്നും രൂക്ഷവിമര്‍ശനമേല്‍ക്കേണ്ടിവന്നു. തുടര്‍ന്നാണ് ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഭാരത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നത്.
ഭാരതത്തിനെതിരെ സ്വന്തം സഖ്യകക്ഷികളായ അമേരിക്കയുടെയും ബ്രിട്ടന്റെയും ആസ്‌ട്രേലിയയുടെയുമൊക്കെ പിന്തുണ കാനഡ തേടിയെങ്കിലും കിട്ടിയില്ല. ഇത് ട്രൂഡോ പ്രതീക്ഷിച്ചിരുന്നില്ല. പിന്തുണ ലഭിക്കാതെ വന്നതോടെ ട്രൂഡോ തീർത്തും ഒറ്റപ്പെട്ടു. മാറിയ സാഹചര്യത്തില്‍ ഒരു വന്‍ശക്തിയായാണ് ഭാരതത്തെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ന് കാണുന്നത്. ഭാരതവുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്‌ത്താന്‍ ഒരു തരത്തിലും ഈ രാജ്യങ്ങള്‍ നിലവിൽ ആഗ്രഹിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജി20 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കാണിച്ച ആദരവ് ഇതിനു തെളിവാണ്. ഇതൊന്നും ശരിയായി മനസ്സിലാക്കാതെയാണ് തന്റെ രാജ്യവുമായി യാതൊരു താരതമ്യവുമില്ലാത്ത ഭാരതവുമായി ട്രൂഡോ ഏറ്റുമുട്ടാനൊരുങ്ങിയത്. രാജ്യത്തിന് ഏറ്റവും നാണക്കേടുണ്ടാക്കിയ സംഭവമായിട്ടാണ് ഇതിനെ പത്രം വിലയിരുത്തിയിട്ടുള്ളത്.