Latest News
ഇത് നാസ പുറത്ത് വിട്ട അതിശയിപ്പിക്കുന്ന പിൻവീൽ ഗാലക്സിയുടെ അതിമനോഹരമായ ചിത്രം

പ്രപഞ്ച വിസ്മയങ്ങളെ ദൃശ്യങ്ങളായി ലോകത്തിനു മുന്നിലെത്തിച്ച് അതിശയിപ്പിക്കുന്ന ബഹിരാകാശ ഏജൻസിയാണ് നാസ. അത്ഭുതപ്പെടുത്തുന്ന ബഹിരാകാശ ദൃശ്യങ്ങൾ നാസ തങ്ങളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഇപ്പോഴും പങ്കുവെക്കുന്നതും പതിവാണ്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുടെ നിധി ശേഖരം കൂടിയാണ് നാസയുടെ ഇൻസ്റ്റഗ്രാം പേജ് എന്ന് കൂടി പറയണം. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി പിൻവീൽ ഗാലക്സിയുടെ അതിമനോഹരമായ ചിത്രമാണ് നാസ ലോകത്തിനായി പങ്കുവച്ചിട്ടുള്ളത്.
ആകാശഗംഗയെന്ന് നാം വിളിക്കുന്ന ക്ഷീരപഥത്തേക്കാൾ 70% വലിപ്പമുള്ള താരസമൂഹമാണ് പിൻവീൽ ഗാലക്സി എന്ന് പറയുന്നത്. നാസയുടെ നാല് ബഹിരാകാശ ദൂരദർശിനികളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ച് കൊണ്ടാണ് പിൻവീൽ ഗാലക്സിയുടെ ചിത്രം നാസ തയ്യാറാക്കിയിരിക്കുന്നത്.
ഭൂമിയും സൂര്യനും മറ്റ് ഗ്രഹങ്ങളുമെല്ലാം അടങ്ങുന്ന ക്ഷീരപഥത്തേക്കാൾ ഭീമനായ പിൻവീൽ ഗാലക്സിക്ക് 1,70,000 പ്രകാശവർഷം വ്യാസമുണ്ടെന്നാണ് നാസ അവകാശപ്പെടുന്നത്. ഭൂമിയിൽ നിന്ന് 21 ദശലക്ഷം പ്രകാശവർഷം അകലെ ബിഗ് ഡിപ്പർ എന്ന് അറിയപ്പെടുന്ന ഉർസ മേജർ നക്ഷത്രസമൂഹത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഗാലക്റ്റിക് സ്പെക്ട്രം എന്ന് നാസ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു.
നാസ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പിൻവീൽ ഗ്യാലക്സിയുടെ ചിത്രത്തിൽ മഞ്ഞ, ചുവപ്പ്, നീല, പർപ്പിൾ എന്നീ നിറത്തിലുള്ള അതിശയിപ്പിക്കുന്ന നക്ഷത്രങ്ങൾ ഉണ്ട്. സ്പൈറലിന്റെ ആകൃതിയിലാണ് ഇവയെ കാണാനാവുന്നത്. ഹബിൾ, ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററി, സ്പിറ്റ്സർ സ്പേസ് ടെലിസ്കോപ്പ്, ഗാലക്സി എവല്യൂഷൻ എക്സ്പ്ലോറർ എന്നീ നാല് ബഹിരാകാശ ദൂരദർശിനികൾ പകർത്തിയ വിവരങ്ങൾ സംയോജിപ്പിച്ച് ആണ് മനോഹരമായ ഈ ദൃശ്യം നാസ തയ്യാറാക്കിയിട്ടുള്ളത്.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച