Latest News
കൊറോണയുടെ ജാഗ്രതയിലും അവധിയില്ല; അവര്‍ സ്മാര്‍ട്ടായി പഠിക്കുകയാണ്
ലോകത്തെയാകെ മുള്‍ മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കൊറോണയെന്ന മഹാമാരി ഒട്ടുമിക്ക രാജ്യങ്ങളും കൊവിഡ് 19 എന്ന വൈറസിന്റെ പിടിയിലാണ്. മനുഷ്യകുലത്തിന്റെ സകല മേഖലകളെയും അക്ഷരാര്‍ഥത്തില്‍ തകിടം മറിച്ചിരിക്കുകയാണ് കൊവിഡ്-19 എന്ന് തന്നെ പറയാം. വികസിത രാജ്യങ്ങള്‍ പോലും അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാമൂഹിക പരിതസ്ഥിതിയിലൂടെയാണ് കടന്നുപോവുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍, ഒരു വലിയ അര്‍ഥത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി സകല മേഖലകളും ഷട്ട് ഡൗണിലേക്ക് നീങ്ങുകയാണ്. അവിടെയാണ് ഈ കൊച്ചുകേരളം വിവരസാങ്കേതിക വിദ്യയെ തന്നെ ഉപയോഗപ്പെടുത്തി ഒരു പുതിയ മാതൃക തുറന്നു കാട്ടുന്നത്.
പറവൂര്‍ കൂനമ്മാവ് ചാവറ ദര്‍ശന്‍ സിഎംഐ സ്‌കൂളിലെ കുട്ടികള്‍ ഈ മഹാമാരിയുടെ കാലത്തും അധ്യായനം മുടങ്ങായെ മുന്നോട്ട് കൊണ്ടുപോവുകയാണ്. ക്ലാസ് റൂമുകള്‍ കാലിയാണ്, കുട്ടികളെല്ലാം അവരവരുടെ വീടുകളിലാണ്, എങ്കിലും അധ്യായനം മുടങ്ങുന്നില്ല. വെര്‍ച്വല്‍ ക്ലാസ്‌റൂമിലൂടെ പഠനം തുടരുകയാണ് വിദ്യാര്‍ത്ഥികള്‍. ഇന്‍ട്രാക്ടീവ് പാനലിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈനായി പഠിപ്പിക്കുയാണ് അവിടുത്തെ അധ്യാപകര്‍.
സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ എവിടെനിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. സൂം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ക്ലാസുകള്‍ പുതിയ പഠനരീതിയില്‍ കുട്ടികളും അധ്യാപകരും ഹാപ്പിയാണ്. ഓണ്‍ലൈനായി ക്ലാസുകള്‍ തുടങ്ങിയതോടെ കൃത്യസമയത്ത് തന്നെ സിലബസുകള്‍ തീര്‍ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അധ്യാപകര്‍. നിലവില്‍ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ സംവിധാനം വഴി ക്ലാസുകള്‍ നടത്തുന്നത്.