Crime

വിവാഹം കഴിക്കാൻ നിർബന്ധിച്ച ബാർ ഡാൻസറായ യുവതിയെ ലെഫ്റ്റനന്റ് കേണൽ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ഡെറാഡൂൺ . നേപ്പാൾ സ്വദേശിയായ ബാർ ഡാൻസർ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ലെഫ്റ്റനന്റ് കേണൽ അറസ്റ്റിലായി. ബംഗാളിലെ സിലിഗുരിയിലെ ഡാൻസ് ബാറിൽ പരിചയപ്പെട്ട യുവതിയെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ എത്തിച്ച് കൊലപ്പെടുത്തിയ രാമേന്ദു ഉപാധ്യായയെയാണ് ഡെറാഡൂൺ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്ലെമന്റ് ടൗൺ കന്റോൺമെന്റ് ഏരിയയിൽ സൈനിക ഉദ്യോഗസ്ഥനായ രാമേന്ദു ഉപാധ്യായയെ പണ്ഡിറ്റ്വരി പ്രേം നഗറിലെ വീട്ടിൽ നിന്നാണ് പിടികൂടുന്നത്.

തിങ്കളാഴ്ച സിർവാൾ ഗഢ് പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം സംശയാസ്പദമായ നിലയിൽ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ നേപ്പാളി സ്വദേശി ശ്രേയ ശർമ (30) ആണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. മൂന്നു വർഷം മുൻപ്, ബംഗാളിലെ ഡാൻസ് ബാറിൽവച്ചാണ് ശ്രേയ ശർമയെ രാമേന്ദു പരിചയപ്പെടുന്നത്. വിവാഹിതനായ രാമേന്ദു, ശ്രേയയ്ക്കു വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിക്കുകയാണ് ഉണ്ടായത്.

ഡെറാഡൂണിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ ശ്രേയയെ അവിടെ കൊണ്ടുപോയി ഒരു വാടകഫ്ലാറ്റിൽ രാമേന്ദു ഉപാധ്യായ താമസിപ്പിച്ചു. ശനിയാഴ്ച രാത്രി രാജ്പുർ റോഡിലെ ഒരു ക്ലബ്ബിൽ വച്ച് രാമേന്ദുവും ശ്രേയയും ഒന്നിച്ച് മദ്യപിച്ചിരുന്നു. രാമേന്ദുവിന്റെ നിർബന്ധപ്രകാരം കാറിൽ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തു. താനോ റോഡിലെ വിജനമായ സ്ഥലത്ത് എത്തുമ്പോൾ പുലർച്ചെ ഒന്നരയോടെ കാർ പാർക്ക് ചെയ്‌തശേഷം യുവതിയുടെ തലയിൽ ചുറ്റിക കൊണ്ട് പലതവണ അടിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മരണം ഉറപ്പാക്കിയശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് രാമേന്ദു കടന്നു. വിവാഹം കഴിക്കണമെന്ന് ശ്രേയ നിർബന്ധിച്ചതാണ് കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് പറയുന്നത്.

‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version