Latest News
ലോകം ഭാരതത്തിൽ ഒരു സുഹൃത്തിനെ കാണുന്നു, പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂ ഡൽഹി . ലോകം ഭാരതത്തിൽ ഒരു സുഹൃത്തിനെ കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വ മിത്രം എന്ന പേരില്‍ ഭാരതം സ്വന്തമായി ഇടം കൊത്തിയെടുത്തതും ലോകം ഭാരതത്തില്‍ ഒരു സുഹൃത്തിനെ കാണുന്നതും എല്ലാവര്‍ക്കും അഭിമാനകരമാണ്. വേദങ്ങള്‍ മുതല്‍ വിവേകാനന്ദന്‍ വരെ നാം സമാഹരിച്ച നമ്മുടെ സംസ്‌കാരങ്ങള്‍ ആണ് അതിനു കാരണം. സബ്കാ സാത്ത് സബ്കാ വികാസ് എന്ന മന്ത്രം ലോകത്തെ നമ്മോടൊപ്പം കൊണ്ടുവരാന്‍ നമ്മെ ഒന്നിപ്പിക്കുന്നു. നരേന്ദ്രമോദി പറഞ്ഞു.
ജി 20 യിലൂടെ ഭാരതം ലോകത്തിന് ഒരു വിശ്വ മിത്രം ആയി ഉയര്‍ന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഫ്രിക്കന്‍ യൂണിയനെ ജി20യില്‍ ഉള്‍പ്പെടുത്തിയതില്‍ ഭാരതത്തിന് എന്നും അഭിമാനിക്കാം. ലോക്‌സഭയില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ 60ലധികം സ്ഥലങ്ങളില്‍ നടന്ന 200ലധികം ജി 20 പരിപാടികളുടെ വിജയം ഭാരതത്തിന്റെ വൈവിധ്യത്തിന്റെ പ്രകടനമായിരുന്നു. ജി20 പ്രഖ്യാപനത്തിന് സമവായം കൈവരിക്കാനായി. ഭാവിയിലേക്കുള്ള ഒരു മാര്‍ഗരേഖ ഉണ്ടാക്കാനായി. ഭാരതത്തിന്റെ അധ്യക്ഷപദവി നവംബര്‍ അവസാന ദിവസം വരെ നീണ്ടുനില്‍ക്കുന്നുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ രാജ്യം ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.