Latest News

ചരിത്രം എഴുതാൻ മോദി സർക്കാർ, വനിതാ സംവരണ ബില്ലിന് അംഗീകാരം, ബുധനാഴ്ച ലോക്സഭയിൽ

Published

on

ന്യൂഡൽഹി . പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ ബുധനാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും. ഇതോടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ പാസാകുന്ന ആദ്യ ബില്ലായി വനിതാ സംവരണ ബിൽ മാറും. 2010 ൽ രാജ്യസഭയിൽ പാസായതിനാൽ ഇനി ലോക്‌സഭയിൽ മാത്രമായിരിക്കും ബിൽ അവതരിപ്പിക്കുന്നത്.

പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്നതാണ് വനിതാസംവരണ ബിൽ. നിലവിലെ സംവരണ സീറ്റുകളിലും 33 ശതമാനം വനിതകൾക്ക് നൽകാണാമെന്നു ബിൽ അനുശാസിക്കുന്നു. 2010 ൽ രാജ്യസഭ പാസാക്കിയ ബിൽ ബുധനാഴ്ച ലോക്‌സഭയിൽ പാസായി രാഷ്‌ട്രപതി ഒപ്പിടുന്നതോടെ നിയമമായി മാറും.

1998 ജൂൺ 4-ന് ബിജെപി സർക്കാരാണ് 84-ാം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. എന്നാൽ പിന്നീട് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും നീക്കം വിഫലമാവുകയുമായിരുന്നു. 1999 നവംബർ 22-ന് എൻഡിഎ സർക്കാർ ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു. സമവായമുണ്ടാകാത്തതിനെത്തുടർന്ന് അന്ന് ബിൽ പാസായില്ല.

2002-ലും 2003-ലും ബിൽ അവതരിപ്പിച്ചെങ്കിലും രണ്ടു തവണയും ബിൽ പാർലമെന്റിൽ പരാജയപ്പെട്ടു. എന്നാൽ 2010 ൽ ഒന്നിനെതിരെ ൧൮൬ – വോട്ടുകൾക്ക് രാജ്യസഭയിൽ ബിൽ പാസാക്കുകയായിരുന്നു. വനിതകൾക്ക് നിയമനിർമ്മാണ സഭകളിലും പാർലമെന്റിലും 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിർണായക തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version