Latest News

മന്ത്രിക്കസേരയിൽ ആണെന്ന് കരുതി വിമർശത്തിന് അതീതരല്ല, നിങ്ങളെ മലയാളികൾ നടുറോഡിൽ പരസ്യ വിചാരണ ചെയ്യുന്ന കാലം വിദൂരമല്ല,സന്ദീപ് വചസ്പതി

Published

on

തിരുവനന്തപുരം . ചലച്ചിത്ര താരം ജയസൂര്യ സാമൂഹ്യനന്മ ലക്ഷ്യമാക്കി ഒരു പ്രസ്താവന നടത്തിയതിന് അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനുള്ള നീക്കത്തെ ചെറുക്കാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന് സന്ദീപ് വചസ്പതി. രാഷ്ട്രീയ ആക്രമണങ്ങൾക്കെതിരെ നടൻ ജയസൂര്യയ്ക്ക് പിന്തുണയുമായി സന്ദീപ് വചസ്പതി പറഞ്ഞു. ഏതൊരു പൗരനും ഭരണാധികാരിയെ വിമർശിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. എന്നാൽ കേരളത്തിൽ അത് നിഷേധിക്കപ്പെട്ടിരി ക്കുകയാണെന്നും സന്ദീപ് വചസ്പതി കുറ്റപ്പെടുത്തി.

സർക്കാരിനെ വിമർശിച്ചാൽ, സത്യം പറഞ്ഞാൽ, അനീതി ചൂണ്ടിക്കാട്ടിയാൽ നിങ്ങൾ സംഘിയാകും അല്ലെങ്കിൽ സാമൂഹ്യ ബഹിഷ്‌കരണം ഉണ്ടാകും, അതുമല്ലെങ്കിൽ സൈബർ വെട്ടുകിളികളുടെ ഗുണ്ടായിസത്തിന് ഇരയാകും. കർഷകരുടെ പ്രശ്‌നങ്ങൾ കൃഷിമന്ത്രി ഇരിക്കുന്ന വേദിയിൽ പരസ്യമായി നടത്തി എന്നാണ് ജയസൂര്യക്കെതിരായ കുറ്റം. മാത്രവുമല്ല അദ്ദേഹം ഇരയായി ചൂണ്ടിക്കാണിച്ച വ്യക്തി ബിജെപിക്കാരനാണെന്നതും വലിയ കുറ്റമായിപ്പോയി. ജനാധിപത്യം, സഹിഷ്ണുത എന്നൊക്കെ വലിയ വായിൽ വിളിച്ചു കൂവുന്നവരാണ് വസ്തുത ചൂണ്ടിക്കാണിച്ച കലാകാരനെ അധിക്ഷേപിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്, സന്ദീപ് വചസ്പതി പറഞ്ഞു.

സാധാരണക്കാരുടെ പ്രശ്‌നങ്ങളൊക്കെ കാഴ്ചക്കുല സമർപ്പിച്ച് മാളികയിലെത്തി ധരിപ്പിക്കണമെന്ന് കൃഷിമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ആഗ്രഹമുണ്ടാകും. അത് സാധിക്കാതെ വന്നത് കൊണ്ടാണ് ഈ അസഹിഷ്ണുത. മന്ത്രിക്കസേരയിൽ ഇരുന്നത് കൊണ്ട് നിങ്ങളാരും വിമർശത്തിന് അതീതരാണെന്ന ധാരണ വേണ്ട എന്ന് മാത്രമേ പറയാനുള്ളൂ. നിങ്ങളെ മലയാളികൾ നടുറോഡിൽ പരസ്യ വിചാരണ ചെയ്യുന്ന കാലം വിദൂരമല്ലെന്ന് ഓർക്കണമെന്നും സന്ദീപ് വചസ്പതി മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version