Latest News
ശവദാഹ ചടങ്ങുകൾ കഴിഞ്ഞപ്പോൾ മരിച്ചയാൾ ജീവനോടെ തിരികെയെത്തി
കൊച്ചി . മരിച്ചെന്ന് കരുതി അടക്കം ചെയ്തയാൾ ഒരാഴ്ചയ്‌ക്ക് ശേഷം മടങ്ങിയെത്തി. മരിച്ചെന്ന് കരുതി ശവദാഹ ചടങ്ങുകൾ കഴിഞ്ഞപ്പോൾ ആലുവ സ്വദേശി ആന്റണി ഔപ്പാടനാണ് ഒരാഴ്ചയ്‌ക്ക് ശേഷം മടങ്ങിയെത്തിയത്. ബന്ധുക്കൾ മൃതദേഹം മാറി അടക്കം ചെയ്തുവെന്നാണ് ഇപ്പോൾ ഇത് സംബന്ധിച്ച പോലീസ് ഭാഷ്യം.
അതേസമയം, ആന്റണിയാണെന്ന് കരുതി അടക്കിയ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആന്റണി മരിച്ചെന്ന് കരുതി ഏഴാം ദിവസത്തെ ചടങ്ങുകൾ ചെയ്തിരുന്നു. ഇതിനിടയിലാണ് ആന്റണി മരിച്ചിട്ടില്ലെന്ന് അറിയുന്നത്. ഒരാഴ്‌ച്ച മുമ്പ് അങ്കമാലിയിൽ വെച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. മരിച്ചയാൾ ആന്റണിയാണെന്ന് കൂടുംബം തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കാര ചടങ്ങുകൾ നടത്തുന്നത്. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ആന്റണി നാട്ടിലെത്തി. അപ്പോഴാണ് വിവിരങ്ങൾ ആൻണി അറിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.