Crime

അച്ചു ഉമ്മനെ അധിക്ഷേപിച്ച ഇടത് സംഘടനാ നേതാവ് ഒടുവിൽ മാപ്പും പറഞ്ഞു കണ്ടം വഴി ഓടി

Published

on

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സാമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ഇടത് സംഘടനാ നേതാവായ മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ നന്ദകുമാർ കൊളത്താപ്പിള്ളി, ഒടുവിൽ മാപ്പും പറഞ്ഞു കണ്ടം വഴി ഓടി. ഫെയസ്ബുക്കിലൂടെയാണ് നന്ദകുമാർ കൊളത്താപ്പിള്ളി ക്ഷമാപണം നടത്തിയിരിക്കുന്നത്. സൈബർ ആക്രമങ്ങൾക്കെതിരെ അച്ചു ഉമ്മൻ വനിതാ കമ്മീഷനും പൊലീസിനും പരാതി നൽകിയതോടെയാണ് നന്ദകുമാർ കൊളത്താപ്പിള്ളിയുടെ മാപ്പ് പറച്ചിൽ.

ഇടത് സംഘടനാ നേതാവായ നന്ദകുമാർ മുൻ അഡീഷണൽ സെക്രട്ടറി ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ. ‘തന്റെ കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നു. ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ, സ്ത്രീത്വത്തെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ല എന്നാണ് പോസ്റ്റിൽ പറയുന്നത്. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു, നന്ദകുമാർ കൊളത്താപ്പിള്ളി പറഞ്ഞിരിക്കുന്നു.

സൈബർ ആക്രമങ്ങൾക്കെതിരെ കഴിഞ്ഞ ദിവസമാണ് അച്ചു ഉമ്മൻ പരാതി നൽകിയിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തിനെതിരെയായിരുന്നു അച്ചു ഉമ്മൻ നിയമ നടപടികളുമായി രംഗത്ത് വരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ച നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ തെളിവ് സഹിതം പരാതി നൽക്കുകയായിരുന്നു.

(വാൽ കഷ്ണം: നന്ദകുമാർ കൊളത്താപ്പിള്ളി സ്ഥിരം സൈബർ ആക്രമണക്കാരൻ, കെ കെ രമക്കെതിരെയും ഇയാൾ സെക്രട്ടറിയേറ്റ് ജീവനക്കാരനായിരിക്കെ സൈബർ ആക്രമണം നടത്തിയിട്ടുണ്ട്)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version