Crime
ദീർഘകാലമായി വിദേശത്തായിരുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരനെ ഡൽഹി എയർപോർട്ടിൽ ഇറങ്ങിയ ഉടൻ എൻ ഐ എ പൊക്കി

ന്യൂഡൽഹി . ദീർഘകാലമായി വിദേശത്തായിരുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരനെ കെനിയയിലെ നയ്റോബിയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയ ഉടൻ എൻ ഐ എ അറസ്റ്റ് ചെയ്തു. ശിവമോഗ കേസിലെ സൂത്രധാരനായ അറഫാത്ത് അലിയെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് എൻ ഐ എ പിടികൂടിയത്.
അറഫാത്ത് അലി കർണാടകയിലെ ശിവമോഗ സ്വദേശിയാണ്. ശിവമോഗ ഐസിസ് ഗൂഢാലോചന കേസിലെ പ്രതികളുമായി അടുത്ത ബന്ധമുള്ള അറഫാത്ത് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു. മംഗളൂരുവിലെ കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ സ്ഫോടനം നടത്താനായിരുന്നു ഇവിടെ ഭീകരരുടെ പരിപാടി. എന്നാൽ ഇതിനായി കൊണ്ടുപോയ സ്ഫോടക വസ്തുക്കൾ ഓട്ടോറിക്ഷയിലിരുന്ന് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്.
ഇതിനിടെ, കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവന്ന ഐസിസ് ഭീകരനെ കഴിഞ്ഞ ആഴ്ച്ച എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഐസിസ് തൃശൂർ മൊഡ്യൂൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ പാവറട്ടി സ്വദേശി സയ്യിദ് നബീൽ അഹമ്മദിനെ(30) ചെന്നൈയിൽ നിന്നും, പ്രധാന പ്രതിയായ ആഷിഫിനെ സത്യമംഗലത്ത് നിന്നും റായിസ് എന്നയാളെ പാലക്കാട്ട് നിന്നും സിയാദ് സിദ്ദിഖിനെ കാട്ടൂരിൽ നിന്നും ആണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്യുന്നത്. ഐസിസ് രൂപീകരണത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പാലക്കാട്ട് എ.ടി.എം കവർച്ച ഉൾപ്പെടെ ഇവർ പദ്ധതിയിട്ടിരുന്നു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും