Latest News

ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം നൽകിയില്ല; കൈക്കുഞ്ഞിനെ മന്ത്രിയുടെ കാല്‍ച്ചുവട്ടില്‍ കിടത്തി പ്രതിഷേധിച്ച് ഡ്രൈവർ

Published

on

ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം നൽകാത്തതിനെ തുടര്‍ന്ന് മന്ത്രിയുടെ കാല്‍ച്ചുവട്ടില്‍ കൈക്കുഞ്ഞിനെ കിടത്തി ഡ്രൈവറുടെ വക വ്യത്യസ്തമായ പ്രതിഷേധം. കോയമ്പത്തൂര്‍ ഗാന്ധിപുരം ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയിലെ ജീവനക്കാരനായ തേനി സ്വദേശി എസ്.കണ്ണനാണ് പൊതു പരിപാടിക്കിടെ മന്ത്രിയുടെ മുന്നില്‍ കൈക്കുഞ്ഞിനെ കിടത്തി പ്രതിഷേധിച്ചത്.

സംഭവം വാർത്തയായതോടെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിഷയത്തില്‍ ഇടപെട്ടു കണ്ണന് ജന്മനാടായ തേനിയിലേക്ക് സ്ഥലം മാറ്റം നൽകിയിരിക്കു കയാണ് ഇപ്പോൾ. ഭാര്യ മുനിത ഡെങ്കിപ്പനി ബാധിച്ചു മരിച്ചെന്നും ആറ് മാസം പ്രായം മാത്രമുള്ള കുഞ്ഞിനെ നോക്കാൻ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം അനുവദിക്കണമെ ന്നുമായിരുന്നു കണ്ണൻ ഉന്നയിച്ചിരുന്ന ആവശ്യം. ഇതിനായി മന്ത്രിക്കും വകുപ്പു മേധാവിക്കും പലതവണ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല.

തുടർന്നാണ് കണ്ണന്‍ പൊതുപരിപാടിക്കിടെ കൈകുഞ്ഞുമായെത്തി മന്ത്രിയുടെ കാൽച്ചുവട്ടില്‍ കിടത്തി പ്രതിഷേധിക്കുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ട് കണ്ണന് സ്ഥലം മാറ്റം നൽകാൻ നിർദേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version