Latest News
കശ്മീരിലെ ജീവനുകൾ രക്ഷിച്ചത് മോദിജിയാണെന്ന് അഭിനന്ദിച്ച് ഷെഹ്‍ല റഷീദ്, സത്യമറിഞ്ഞു താഴ്വരയിലെ മാറ്റം തുറന്നടിച്ച് ഷെഹ്‍ല
ശ്രീനഗർ . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ അഭിനന്ദിച്ച് ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഷെഹ്‍ല റഷീദ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ജമ്മു കശ്മീരിലെ സ്ഥിതി വളരെ മെച്ചപ്പെട്ടുവെന്നു ഷെഹ്‍ല ട്വീറ്ററിൽ കുറിക്കുകയായിരുന്നു.
ലഷ്‌കറെ ത്വയ്ബ ഭീകരൻ ജാവേദിന്റെ സഹോദരൻ റയീസ് മട്ടു ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ വാർത്തയെ കുറിച്ച് പരാമർശിച്ചു കൊണ്ടാണ് ഷെഹ്‍ല ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെയും ഭരണത്തിന് കീഴിൽ ജമ്മു കശ്മീരിൽ മനുഷ്യാവകാശ സംരക്ഷണത്തിന്റെ റെക്കോർഡ് മെച്ചപ്പെട്ടു. എത്ര അസൗകര്യമാണെങ്കിലും, ഇത് സമ്മതിക്കാതിരിക്കാനാകില്ല, തികച്ചും പ്രയോജനപ്രദമായ കണക്കുകൂട്ടലിലൂടെ, സർക്കാരിന്റെ വ്യക്തമായ നിലപാട് നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായിച്ചു – ഷെഹ്‍ല പറയുന്നു.
ട്വിറ്ററിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തിയ റയീസ് മട്ടുവിന്റെ വീഡിയോയും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ പ്രധാന ഹിസ്ബുൾ ഭീകരൻ ജാവേദ് മട്ടൂവിന്റെ സഹോദരനാണ് റയീസ്. ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിഷം ചീറ്റിയവരിൽ ഒരാളാണ് ഷെഹ്‌ല റഷീദ്. ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തിനെതിരെ ഷെഹ്‌ല സുപ്രീം കോടതിയെ സമീപിക്കുക വരെ ഉണ്ടായി. അതേസമയം, ഇപ്പോൾ ഷെഹ്‌ല തന്റെ ഹർജി പിൻവലിച്ചിട്ടുണ്ട്.