Culture
സനാതന ധർമ്മ പരാമർശം, ഉദയനിധി സ്റ്റാലിനെതിരെ നാടെങ്ങും കേസുകൾ

ചെന്നൈ . സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ നാടെങ്ങും കേസുകൾ കുമിഞ്ഞു കൂടുകയാണ്. ഉദയനിധി സ്റ്റാലിനെതിരെ മാഹാരാഷ്‌ട്രയിലും കേസ് എടുത്തിരിക്കുകയാണ് പോലീസ്. വിശ്വാസികളുടെ പരാതിയിൽ മുംബൈയിലെ മീരാ റോഡ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നേരത്തെ ഉത്തർപ്രദേശിലും കർണാടകയിലും ഉദയനിധിയ്‌ക്കെതിരെ കേസ് എടുത്തിരുന്നു.
ഐപിസി സെക്ഷൻ 153 എ പ്രകാരവും മതവികാരം വ്രണപ്പെടുത്തിയതിന് ഐപിസി സെക്ഷൻ 295 എ പ്രകാരവുമാന് കേസുകൾ എടുത്ത് വരുന്നത്. ഉദയനിധിയുടെ പരാമർശത്തിൽ ഉദയനിധിയ്‌ക്കെതിരെ നിരവധി പരാതികൾ പോലീസ് സ്‌റ്റേഷനിൽ ലഭിച്ചിരുന്നു. ഇതോടെയായിരുന്നു കേസ് എടുത്തത്. സനാതന ധർമ്മം ഡെങ്കിയും മലേറിയയും പോലെയാണ്. അതിനാൽ ഉന്മൂലനം ചെയ്യണം എന്നായിരുന്നു ഉദയനിധിയുടെ പരാമർശം. ഇതിന് പിന്നാലെ ഉദയനിധിയ്‌ക്കെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ഉണ്ടായി. തുടർച്ചയെന്നോണം ആളുകൾ പരാതികളുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
വ്യാപകമായി പരാതി ലഭിച്ചതോടെ യുപിയിലെ റാംപൂരിൽ കഴിഞ്ഞ ആഴ്ചയാണ് ഉദയനിധിക്കെതിരെ പോലീസ് കേസ് എടുത്തത്. ഉദയനിധി സ്റ്റാലിന് പുറമേ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയാങ്ക് ഖാർഗെയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചുവെന്ന കുറ്റത്തിനാണ് പ്രിയങ്ക് ഖാർഗെക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇതു കൂടാതെ, ഇതേ കേസിൽ മുസാഫർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഉദയനിധി സ്റ്റാലിനെതിരെ പരാതി എത്തിയിട്ടുണ്ട്.
അതേസമയം, സനാതന ധര്‍മ്മത്തെ അപമാനിച്ച ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്‌ക്കും ഡിഎംകെ എംപി എ. രാജ, ആര്‍ജെഡി നേതാവ് ജഗദാനന്ദ് സിങ് എന്നിവര്‍ക്കെതിരെ കേസെടുത്ത് ഭില്‍വാഡ ഭീംഗഞ്ച് പോലീസ്. ഭില്‍വാഡയില്‍ സംന്യാസിമാരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനൊടുവില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ ശ്രീനാരായണ ഗുരു
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ