Culture

സനാതന ധർമ്മ പരാമർശം, ഉദയനിധി സ്റ്റാലിനെതിരെ നാടെങ്ങും കേസുകൾ

Published

on

ചെന്നൈ . സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ നാടെങ്ങും കേസുകൾ കുമിഞ്ഞു കൂടുകയാണ്. ഉദയനിധി സ്റ്റാലിനെതിരെ മാഹാരാഷ്‌ട്രയിലും കേസ് എടുത്തിരിക്കുകയാണ് പോലീസ്. വിശ്വാസികളുടെ പരാതിയിൽ മുംബൈയിലെ മീരാ റോഡ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നേരത്തെ ഉത്തർപ്രദേശിലും കർണാടകയിലും ഉദയനിധിയ്‌ക്കെതിരെ കേസ് എടുത്തിരുന്നു.

ഐപിസി സെക്ഷൻ 153 എ പ്രകാരവും മതവികാരം വ്രണപ്പെടുത്തിയതിന് ഐപിസി സെക്ഷൻ 295 എ പ്രകാരവുമാന് കേസുകൾ എടുത്ത് വരുന്നത്. ഉദയനിധിയുടെ പരാമർശത്തിൽ ഉദയനിധിയ്‌ക്കെതിരെ നിരവധി പരാതികൾ പോലീസ് സ്‌റ്റേഷനിൽ ലഭിച്ചിരുന്നു. ഇതോടെയായിരുന്നു കേസ് എടുത്തത്. സനാതന ധർമ്മം ഡെങ്കിയും മലേറിയയും പോലെയാണ്. അതിനാൽ ഉന്മൂലനം ചെയ്യണം എന്നായിരുന്നു ഉദയനിധിയുടെ പരാമർശം. ഇതിന് പിന്നാലെ ഉദയനിധിയ്‌ക്കെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ഉണ്ടായി. തുടർച്ചയെന്നോണം ആളുകൾ പരാതികളുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

വ്യാപകമായി പരാതി ലഭിച്ചതോടെ യുപിയിലെ റാംപൂരിൽ കഴിഞ്ഞ ആഴ്ചയാണ് ഉദയനിധിക്കെതിരെ പോലീസ് കേസ് എടുത്തത്. ഉദയനിധി സ്റ്റാലിന് പുറമേ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയാങ്ക് ഖാർഗെയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചുവെന്ന കുറ്റത്തിനാണ് പ്രിയങ്ക് ഖാർഗെക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇതു കൂടാതെ, ഇതേ കേസിൽ മുസാഫർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഉദയനിധി സ്റ്റാലിനെതിരെ പരാതി എത്തിയിട്ടുണ്ട്.

അതേസമയം, സനാതന ധര്‍മ്മത്തെ അപമാനിച്ച ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്‌ക്കും ഡിഎംകെ എംപി എ. രാജ, ആര്‍ജെഡി നേതാവ് ജഗദാനന്ദ് സിങ് എന്നിവര്‍ക്കെതിരെ കേസെടുത്ത് ഭില്‍വാഡ ഭീംഗഞ്ച് പോലീസ്. ഭില്‍വാഡയില്‍ സംന്യാസിമാരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനൊടുവില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

‘സമ്പന്നതയും ദാരിദ്ര്യ‌വും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്ര‌നാണ്’ ശ്രീനാരായണ ഗുരു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version