Crime
സ്വകാര്യ സ്കൂൾ അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ
വെള്ളറട . സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38) ആണ് മരണപ്പെട്ടത്. പാറശാല കരുമാനൂർ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പറയുന്നത്.
കഴിഞ്ഞ ദിവസം വരെ ഭർത്താവിന്റെ വീട്ടിലായിരുന്ന ശ്രീലതിക ഞായറാഴ്ചയാണ് പുലിയൂർശാലയിലെ കുടുംബവീട്ടിലെത്തിയത്. തുടർന്ന് രാത്രി ഒമ്പത് മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.