Latest News
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്‌ലാഗ് ഓഫ് ചെയ്യും
ന്യൂദല്‍ഹി . ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുതുതായി ഞായറാഴ്ച ഫ്‌ലാഗ് ഓഫ് ചെയ്യും. ഈ ഒമ്പത് ട്രെയിനുകള്‍ പതിനൊന്ന് സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതത്തിന് സൗകര്യമൊരുക്കും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുക. രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, ബീഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡീഷ, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് പുതിയ ട്രെയിനുകളുടെ പ്രയോജനം ലഭിക്കുക.
ഉദയ്പൂര്‍- ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്, തിരുനെല്‍വേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ്, ഹൈദരാബാദ്-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ജാംനഗര്‍-അഹമ്മദാബാദ് വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന പുതിയ ട്രെയിനുകള്‍. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ട്രെയിന്‍ യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നത് ലക്ഷ്യമിടുന്നതാണ്.