Latest News

ആഫ്രിക്കൻ യൂണിയന് ജി 20 യിൽ സ്ഥിരാംഗത്വം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published

on

ന്യൂദൽഹി . ആഫ്രിക്കൻ യൂണിയന് ജി 20 യിൽ സ്ഥിരാംഗത്വം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യൂണിയൻ ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കൻ യൂണിയൻ (എയു) ചെയർപേഴ്സണുമായ അസാലി അസ്സൗമാനി യൂണിയൻ ജി20-യിലെ സ്ഥിരാംഗമായി തുടർന്ന് ഇരിപ്പിടം ഏറ്റെടുത്തു. ആഫ്രിക്കയ്‌ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ഇന്ത്യയുടെ നിലപാടിനൊപ്പം ലോകരാജ്യങ്ങൾ ഒരേ നിലപാട് കൈകൊള്ളുകയായിരുന്നു.

ആരെയും പിന്നിലാക്കരുത് എല്ലാ ശബ്ദവും കേള്‍ക്കണം എന്ന നയത്തിന്റെ ഭാഗമായിട്ടായിരുന്നു ഇക്കാര്യത്തിലെ ഭാരതത്തിന്റെ നിലപാട്. ആഫ്രിക്കയില്‍ നിന്നുള്ള ആവേശകരമായ പങ്കാളിത്തവും ഉണ്ടായി. കൊമോറോസ് പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്സണുമായ അസാലി അസ്സൗമാനിയാണ് ജി 20 പ്രതിനിധിയായി എത്തിയിരിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടിയെന്നും പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ലോക നേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

മൊറോക്കൊ ഭൂചലനത്തിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ആഗോള സമൂഹം മുഴുവനും മൊറോക്കൊയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും മോദി പറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ‘ഒരുഭൂമി’ എന്ന വിഷയത്തിലും, ഉച്ചയ്‌ക്ക് ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചർച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ആയിരിക്കും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version