Latest News

മുൻ സർക്കാരുകൾക്ക് ജനങ്ങളുടെ കഴിവിൽ വിശ്വാസം ഉണ്ടായിരുന്നില്ല, നരേന്ദ്രമോദി

Published

on

രാജ്യത്തെ മുൻ സർക്കാരുകൾക്ക് ജനങ്ങളുടെ കഴിവിൽ വിശ്വാസം ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യത്തുടനീളം നടത്തുന്ന 220 ഓളം യോഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മോദിയുടെ ഈ പരാമർശം. ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള തന്റെ സർക്കാരിന്റെ തീരുമാനം രാജ്യത്തെ ജനങ്ങൾ, നഗരങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ കഴിവും ശേഷിയും വർധിപ്പിക്കുമെന്ന് മോദി പറഞ്ഞു.

ഇന്ത്യയുടെ ജി 20 പ്രസിഡൻസി കാലാവധി അവസാനിക്കുമ്പോൾ, 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 60 നഗരങ്ങളിലായി 220-ലധികം മീറ്റിംഗുകൾ നടക്കുമെന്ന് മോദി പറഞ്ഞു. ഏകദേശം 125 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം പങ്കാളികൾ ഇന്ത്യക്കാരുടെ കഴിവുകൾക്ക് സാക്ഷ്യം വഹിക്കും. അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ 1.5 കോടിയിലധികം ആളുകൾ ഈ പരിപാടികളുടെ ഭാഗമായി വിവിധ മേഖലയിൽ പങ്കാളികലാകും. പി റ്റി ഐ ക്ക് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു. മുൻ സർക്കാരുകൾക്ക് ജനങ്ങളുടെ കഴിവിൽ വിശ്വാസമില്ലായിരുന്നു. എന്നാൽ ചെറിയ സ്ഥലങ്ങളിൽ മെഗാ ഇവന്റുകൾ നടത്താൻ ബിജെപി സർക്കാരിന് പൂർണ വിശ്വാസമുണ്ട്, മോദി പറഞ്ഞു.

ജി 20 കാലത്ത് തങ്ങളെ സന്ദർശിച്ച പ്രതിനിധികളുമായും അവരുടെ രാജ്യങ്ങളുമായും ഓരോ സംസ്ഥാനവും ബന്ധം ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ അഭ്യർത്ഥിച്ചതായി മോദി പറഞ്ഞു. ‘നിർഭാഗ്യവശാൽ, മുൻകാലങ്ങളിൽ, ഇവിടെ ഡൽഹിയിലും വിജ്ഞാന് ഭവനിലും പരിസരത്തും കാര്യങ്ങൾ കൃത്യമായി ചെയ്തുതീർക്കുന്ന ഒരു മനോഭാവം ഉണ്ടായിരുന്നു. ഒരുപക്ഷേ അതൊരു എളുപ്പവഴിയായതുകൊണ്ടാകാം. അല്ലെങ്കിൽ അവയുടെ നടത്തിപ്പിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിൽ സർക്കാരുകൾക്ക് വിശ്വാസമില്ലായിരുന്നതുകൊണ്ടാവാം’ മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version