Crime
കാമുകിയോട് ലൈംഗിക താൽപ്പര്യങ്ങൾ കാണിച്ച മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി കീഴ് ജീവനക്കാരൻ കുഴിച്ചു മൂടി
ന്യൂ ഡൽഹി . കാമുകിയോട് ലൈംഗിക താൽപ്പര്യങ്ങൾ കാണിച്ച മേലുദ്യോഗസ്ഥനെ വീട്ടിൽ വിളിച്ചു വരുത്തി തലക്കടിച്ച് കൊലപ്പെടുത്തി വീട്ടു മുറ്റത്ത് കുഴിച്ചു മൂടി സിമെന്റിട്ടു കീഴ് ജീവനക്കാരൻ. തന്റെ മേലുദ്യോഗസ്ഥനായ മഹേഷ് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അനീസ് എന്നയാളാണു പൊലീസിന്റെ പിടിയിലായത്. ഡൽഹി ആർകെ പുരത്തു 42 കാരനെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തത്.
തന്റെ മേലുദ്യോഗസ്ഥനായ മഹേഷ് കുമാറിനെയാണ് അനീസ് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 29നു മഹേഷിനെ കാണാതാവുന്നത്. പൊലീസ് അന്വേഷണത്തിൽ സെപ്റ്റംബർ രണ്ടിനു മഹേഷിന്റെ മൃതദേഹം കണ്ടെത്തുകയാണ് ഉണ്ടായത്. മഹേഷ് കുമാറിന്റെ ഓഫിസിലെ ക്ലർക്കാണു പ്രതിയായ അനീസ്. മഹേഷ് കുമാർ തന്റെ കാമുകിയോട് ലൈംഗിക താൽപ്പര്യങ്ങൾ പ്രകടിപ്പിച്ചതും ഒൻപതു ലക്ഷത്തിന്റെ കടം വീട്ടതാത്തതുമാണു കൃത്യം ചെയ്യാൻ അനീസിനെ പ്രേരിക്കുന്നത്.
ഓഗസ്റ്റ് 28നു ജോലിയിൽ നിന്ന് ഓഫ് എടുത്ത അനീസ് കൃത്യം നടത്തുന്നതിന് ആവശ്യമുള്ള സാധങ്ങൾ വാങ്ങി. തുടർന്നു ഉച്ചകഴിഞ്ഞു മഹേഷിനോട് തന്റെ താമസസ്ഥലത്ത് വരാൻ ആവശ്യപ്പെട്ടു. അനീസ് ആവശ്യപ്പെട്ടതു പ്രകാരം വീട്ടിലെത്തിയ മഹേഷിനെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി. തുടർന്നു തന്റെ ബൈക്കിൽ നാട്ടിലേക്കു പോയ അനീസ് അടുത്ത ദിവസം മടങ്ങി എത്തി മൃതദേഹം വീട്ടുമുറ്റത്തു മറവുചെയ്തു. തുടർന്ന് ആ ഭാഗത്ത് സിമിന്റിട്ടു മൂടുകയായിരുന്നു.