Latest News
മോദി തന്നെ വീണ്ടും വരും, ജനപ്രിയൻ, 80% ശതമാനം ഭാരതീയനും പ്രിയങ്കരൻ, സർവ്വേ
വാഷിംഗ്ടൺ. രാജ്യത്തെ 80 ശതമാനം ഭാരതീയർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഏറെ പ്രിയം എന്ന് PEW റിസർച്ച് സർവേ. ലോകരാജ്യങ്ങൾക്ക് ഇടയിൽ ഭാരതത്തിനു വലിയ സ്ഥാനവും സ്വാധീനവുമുണ്ടെന്ന് രാജ്യത്തെ പത്തിൽ ഏഴ് ഇന്ത്യക്കാരും വിശ്വസിക്കുന്നു എന്നും സർവേ പറയുന്നു.
ഇന്ത്യയെക്കുറിച്ച് ലോകമെമ്പാടുമുള്ള അഭിപ്രായം പോസിറ്റീവാണ്. ലോകത്തെ 46 ശതമാനം പേർക്കും ഇന്ത്യയോട് അനുകൂലമായ കാഴ്‌ച്ചപ്പാടാണുള്ളത്. 34 ശതമാനത്തിന് മാത്രമാണ് വിരുദ്ധമായ കാഴ്ചപ്പാട്. പതിനാറ് ശതമാനം പേർ യതൊരു അഭിപ്രായവും പങ്കുവെക്കാനും തയ്യാറായിട്ടില്ല.
ഇസ്രായേൽ ജനതയ്‌ക്കാണ് ഇന്ത്യയോട് ഏറ്റവും അനുകൂലമായ കാഴ്ചപ്പാടുള്ളത്. ഇസ്രയേലിലെ 71 ശതമാനം പേരും ഇന്ത്യയെ അനുകൂലിക്കുന്നവരാണെന്നാണ് സർവ്വേ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗോള വീക്ഷണം, ആഗോളതലത്തിൽ ഇന്ത്യയുടെ ശക്തി, മറ്റ് രാജ്യങ്ങളെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ വീക്ഷണങ്ങൾ എന്നിവയാണ് സർവേയിൽ പരിശോധിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള 2,611 പേർ ഉൾപ്പെടെ 24 രാജ്യങ്ങളിലെ 30,861 പേർക്കിടയിലാണ് സർവേ നടന്നത്. ഫെബ്രുവരി 20 മുതൽ മെയ് 22 വരെയായിരുന്നു സർവേ.
സർവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പത്തിൽ എട്ട് ഇന്ത്യക്കാരും പ്രധാനമന്ത്രി മോദിയുടെ വീക്ഷണങ്ങൾ അനുകൂലമാണെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 55 ശതമാനം പേരും അദ്ദേഹത്തിന്റെ നിലപാടുകളോട് സ്വീകര്യമായ കാഴ്ചപ്പാടാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യക്കാരിൽ അഞ്ചിലൊന്ന് പേർ മാത്രമാണ് 2023ൽ പ്രധാനമന്ത്രി മോദിയെക്കുറിച്ച് വിരുദ്ധ അഭിപ്രായം ആണ് പ്രകടിപ്പിച്ചിരുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് സർവേഫലങ്ങൾ ചൂണ്ടി കാട്ടുന്നത്.