Latest News
സ്വാമി വിവേകാനന്ദനും ലോകമാന്യതിലകിനും പ്രചോദനമായ സനാതന ധര്‍മം ഇല്ലാതാക്കാനാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ശ്രമിക്കുന്നത്- മോദി
സ്വാമി വിവേകാനന്ദനും ലോകമാന്യതിലകിനും പ്രചോദനമായ സനാതന ധര്‍മം ഇല്ലാതാക്കാനാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് മധ്യപ്രദേശിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ, പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സനാതന ധര്‍മ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി.
സ്വാമി വിവേകാനന്ദനും ലോകമാന്യതിലകിനും പ്രചോദനമായ സനാതന ധര്‍മം ഇല്ലാതാക്കാനാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന മധ്യപ്രദേശിലെ ബിനയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് ഒരു നേതാവില്ല. ഇന്ത്യയുടെ സംസ്‌കാരത്തെ ആക്രമിക്കുകയെന്ന അജണ്ടയാണ് അവര്‍ പുലര്‍ത്തുന്നത്. സനാതന സംസ്‌കാരം ഉന്മൂലനം ചെയ്യുക എന്ന പ്രമേയവുമായാണ് ഇന്ത്യ സംഖ്യം രംഗത്തെത്തിയിരിക്കുന്നത്. ജി20 പ്രതിനിധികള്‍ നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തിലും പൈതൃകത്തിലും മതിപ്പുളവാക്കി. ജി20 ഉച്ചകോടിയുടെ വിജയത്തിന് കാരണം 140 കോടി ഇന്ത്യക്കാരാണ്. നമ്മുടെ രാജ്യത്തിന്റെ ഒത്തൊരുമയുടെ തെളിവാണിത്. ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സുതാര്യതയോടെ പ്രവര്‍ത്തിക്കേണ്ടതും അഴിമതി നിയന്ത്രണ വിധേയമാക്കേണ്ടതും വളരെ പ്രധാനമാണ്, പ്രധാന മന്ത്രി പറഞ്ഞു.
തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച സനാതനം അബോളിഷന്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ വിവാദ പ്രസ്താവന നടത്തുന്നത്. തുല്യതയ്ക്കും സാമൂഹിക നീതിക്കും എതിരാണ് സനാതന ധർമ്മമെന്നായിരുന്നു ഉദയനിധിയുടെ പരാമർശം. മലേറിയ, ഡെങ്കിപ്പനി, കൊറോണ വൈറസ് എന്നിവ പോലെയാണ് സനാതന ധര്‍മമെന്ന് ഉദയനിധി പറഞ്ഞു. ഇവയെ പ്രതിരോധിക്കുകയല്ല പകരം ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും സനാതന ധര്‍മം ജാതിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുകയാണെന്നും ഉദയനിധി പറയുകയുണ്ടായി.