Crime
നഴ്സ് താമസ സ്ഥലത്ത് മരിച്ച നിലയിൽ
കോഴിക്കോട് . പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയിലെ നഴ്സിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി നെൻമേനി അരങ്ങാൽ ബഷീറിന്റെ മകള്‍ സഹല ബാനു (21) ആണ് മരണപ്പെട്ടത്. സഹല ബാനു, ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിക്ക് മുകളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ശനിയാഴ്ച രണ്ടുമണിക്കാണ് സഹല ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്നത്. സഹലയെ കാണാതെ വന്നതോടെ ആശുപത്രി അധികൃതര്‍ താമസസ്ഥലത്ത് അന്വേഷിച്ച് എത്തി. അന്വേഷണത്തിൽ കിടപ്പുമുറി ഉള്ളില്‍നിന്നും കുറ്റിയിട്ട നിലയില്‍ കണ്ടെത്തി. വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പന്തീരാങ്കാവു പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.