Latest News
3ഡി പ്രിന്‍റിംഗ് ടെക്നോളജി ഉപയോഗിച്ച് പ്രിന്‍റ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ്, പുതിയ ഇന്ത്യയെന്ന് മോദി
ബെംഗളൂരു . 3ഡി പ്രിന്‍റിംഗ് ടെക്നോളജി ഉപയോഗിച്ച് പ്രിന്‍റ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരുവില്‍ രാഷ്ട്രത്തിനു സമർപ്പിച്ചു. ‘നമ്മുടെ രാജ്യത്തിന്റെ നവീനതയുടെയും പുരോഗതിയുടെയും തെളിവാണിത്. അത് സ്വയം പര്യാപ്ത ഇന്ത്യയുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഓരോ ഇന്ത്യക്കാരനും ഈ 3ഡിയില്‍ പ്രിന്‍റ് ചെയ്തെടുത്ത ബെംഗളൂരുവിലെ പോസ്റ്റോഫീസ് കണ്ടാല്‍ അഭിമാനിക്കും’ നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
ഉദ്ഘാടനം നിര്‍വ്വഹിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ‘വികസനത്തിന്റെ ആവേശം, സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന്റെ ആവേശം, മുന്‍പ് അസാധ്യമാണെന്ന് കരുതിയിരുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ആവേശം അതാണ് ഈ കാലത്തെ നിര്‍വ്വചിക്കുന്നതെന്ന് പറഞ്ഞു. ഐഐടി മദ്രാസിന്റെ മാര്‍ഗ്ഗനിര്‍ദേശത്തില്‍ ലാഴ്സസണ്‍ ആന്‍റ് ടൂബ്രോ (എല്‍ ആന്‍റ് ടി) ആണ് നിർമ്മാണ പ്രവര്‍ത്തനം നടത്തിയത്.
ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേ ഔട്ടിലാണ് 1201 ചതുരശ്ര അടയില്‍ നിര്‍മ്മിച്ച പോസ്റ്റോഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. 1201 ചതുരശ്രയടി പോസ്റ്റോഫീസ് 3ഡി പ്രിന്‍റിംഗ് ടെക്നോളജിയില്‍ പണിത് തീര്‍ത്തത് 45 ദിവസം കൊണ്ടാണ്. സാധാരണ കെട്ടിടനിര്‍മ്മാണ രീതി ഉപയോഗിച്ചാല്‍ ആറ് മാസം മുതല്‍ എട്ട് മാസം വരെ സമയമെടുക്കും. നിര്‍മ്മാണച്ചെലവാണെങ്കില്‍ 30 ശതമാനത്തോളം കുറവാണ്.
3ഡി പ്രിന്‍റിംഗ് വഴി 45 ദിവസത്തിനുള്ളിലാണ് പോസ്റ്റോഫീസ് നിര്‍മ്മിച്ചത്. ഡിസൈന്‍ അനുസരിച്ച് പ്രത്യേക ഗ്രേഡിലുള്ള കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് പോസ്റ്റോഫീസ് നിര്‍മ്മിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. സാധാരണ രീതിയില്‍ ഇതുപോലെ ഒരു പോസ്റ്റോഫീസ് നിര്‍മ്മിക്കാന്‍ ആറ് മാസം വരെ സമയം എടുക്കും.