Culture
നവരാത്രി മഹോത്സവം ഒരുക്കങ്ങൾ തുടങ്ങി, ആഘോഷവും ഐതിഹ്യവും

തിരുവനന്തപുരം . കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതൽ ഒൻപത് ദിനങ്ങളിലാണ് നവ രാത്രി മഹോത്സവം കൊണ്ടാടുന്നത്. നവരാത്രി ആഘോഷിക്കുന്ന ഒൻപത് ദിനങ്ങളിൽ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവതിയായും അടുത്ത മൂന്ന് ദിനങ്ങളിൽ ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിനങ്ങളിൽ സരസ്വതിയായും സങ്കൽപിച്ചാണ് ആരാധിക്കുന്നത്.
നവരാത്രി ദിവസങ്ങളിൽ ആചരിക്കുന്ന ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളായ ശൈല പുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഖണ്ഡ, കൂശ്മാണ്ട മാതാ,സ്കന്ദമാതാ, കാർത്യായനി,കാലരാത്രി, മഹാഗൗരി ,സിദ്ധിദാത്രി എന്നീ നവദുർഗ്ഗമാരെ ആരാധിക്കുന്ന രീതിയും നിലനിൽക്കുന്നുണ്ട്. ഒൻപത് രാത്രികൾക്ക് പിറകെ എത്തുന്ന വിജയ ദശമി ദിനത്തിൽ ആണ് കുഞ്ഞുങ്ങളുടെ നാവിൽ ആദ്യമായി അക്ഷരം കുറിക്കുക. കാളിദാസന്റെ നാവിൽ ദേവി വിദ്യ കുറിച്ചത് പിൻതുടരുന്നതാണ് ഈ ആചാരം.
തിരുവനന്തപുരം നവരാത്രി ഉത്സവാഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. നവരാത്രി ഉത്സവാഘോഷങ്ങളുടെ ഭാഗമായ വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് പത്മനാഭപുരം തേവാരക്കെട്ടിൽ നിന്ന് ഒക്ടോബർ 12ന് രാവിലെ 8ന് ആരംഭിക്കും. ഒക്ടോബർ 13-ന് കുഴിത്തുറയിൽനിന്നു പുറപ്പെട്ട് നെയ്യാറ്റിൻകരയിലെത്തുന്ന എഴുന്നള്ളത്ത് 14-ന് വൈകീട്ട് 6.30-ന് കിഴക്കേക്കോട്ടയിലെത്തി ചേരും. ഈ വർഷത്തെ നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളുടെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം വിലയിരുത്തി.
മഹോത്സവ ദിവസങ്ങളിലെ ക്രമസമാധാന പാലനത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്ന് തിരുവനന്തപുരം ഡി.സി.പി പി. നിധിൻരാജ് അറിയിച്ചു. വിഗ്രഹങ്ങൾ കുടിയിരുത്തുന്ന ദിവസങ്ങളിലും ഘോഷയാത്രയിലും മടക്കയാത്രയിലും ദേവസ്വം ബോർഡിന്റെ പൂർണ സേവനം ഉണ്ടാവും. വിഗ്രഹങ്ങൾ എഴുന്നള്ളി വരുന്ന റോഡുകൾ, ബന്ധപ്പെട്ട ക്ഷേത്ര പരിസരങ്ങൾ എന്നിവ വൃത്തിയാക്കാൻ നഗരസഭ നടപടിയെടുത്ത് വരുന്നു. ഇക്കാര്യത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്നും കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.
ആര്യശാല ക്ഷേത്രക്കുളം വൃത്തിയാക്കൽ, തമിഴ്‌നാട്ടിൽ നിന്നു വരുന്ന മറ്റ് ദേവസ്വം ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, താമസം എന്നിങ്ങനെയുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് ആണ് നോക്കുന്നത്. മഹോത്സവവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ അവസാന ദിവസങ്ങൾ വരെ ആവശ്യമായ വെള്ളം അനുവദിക്കുന്നതിനുള്ള നടപടികൾ വാട്ടർ അതോറിട്ടിയും സ്വീകരിച്ചിട്ടുണ്ട്. ആംബുലൻസ് ഉൾപ്പടെയുള്ള മെഡിക്കൽ ടീം ഘോഷയാത്രയെ അനുഗമിക്കുന്നതാണ്.
ഘോഷയാത്ര കടന്നുപോകുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗം പൂരതോനിയാക്കി വരുന്നു. ഉത്സവ ദിനങ്ങളിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. യോഗത്തിൽ ക്ഷേത്ര പ്രതിനിധികൾ , ജില്ലാ കളക്ടർക്കൊപ്പം എ.ഡി.എം അനിൽ ജോസ്. ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തുടങ്ങിയവരും പങ്കെടുക്കുകയുണ്ടായി.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും