Latest News
ചന്ദ്രയാൻ 3 വിജയ ശില്പികളെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി മോദി
ബെംഗളൂരു . വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറക്കിയതിൽ ഇസ്രോ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് സെന്ററിൽ എത്തിയ പ്രധാനമന്ത്രിയെ ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പൂച്ചെണ്ട് നൽകി വരവേൽക്കുകയുണ്ടായി. എസ്.സോമനാഥനെ ചേർത്ത് പിടിച്ച് പ്രധാനമന്ത്രി അഭിനന്ദിക്കുകയുണ്ടായി.
പ്രധാനമന്ത്രി ചന്ദ്രയാന്റെ വിജശില്പികളെ അഭിനന്ദിച്ചതിൽ പിന്നെ അവരോടൊപ്പം നിന്ന് ഫോട്ടോയും എടുത്തു. വിക്രം ലാൻഡർ വിജയകരമായി ഇറക്കിയതെങ്ങനെയെന്നു ശാസ്ത്രജ്ഞർ പ്രധാനമന്ത്രിക്ക് വിവരിച്ച് കൊടുത്തു. ചന്ദ്രനിൽ നിന്നും പകർത്തിയ ചിത്രവും വീഡിയോകളും പ്രധാനമന്ത്രിക്ക് മുന്നിൽ സ്ക്രീനിൽ പ്രദർശിപ്പിക്കുകയുണ്ടായി. വിക്രം ലാൻഡറിന്റെ ശില്പവും ചന്ദ്രനിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ഫ്രെയിം ചെയ്തും ശാസ്ത്രജ്ഞർ സമ്മാനിക്കുകയുണ്ടായി.
ലോകം ഒന്നടങ്കം ഇന്ത്യയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനിക്കുന്നു. ഈ അഭിമാന നിമിഷത്തിന്റെ സന്തോഷം രാജ്യത്തില്ലെങ്കിൽ പോലും എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല. ഈ സന്തോഷം പങ്കിടാനായാണ് ഇവിടെ വന്നതെന്ന് ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം പ്രധാനമന്ത്രി ജനങ്ങളോട് പറയുകയുണ്ടായി.