Latest News

ആ മാർഗദർശകൻ മറഞ്ഞു, പി.പി മുകുന്ദൻ എന്ന മലയാളികളുടെ മുകുന്ദേട്ടൻ ഓർമ്മകളായി

Published

on

കണ്ണൂർ . ആറര പതിറ്റാണ്ടിലധികം രാഷ്‌ട്രീയ സ്വയംസേവകസംഘത്തിനായി പ്രവര്‍ത്തിച്ച ആർഎസ്എസിന്റെ സമുന്നതനായ നേതാവ് പി.പി മുകുന്ദൻ എന്ന മലയാളികളുടെ മുകുന്ദേട്ടൻ വിട വാങ്ങി. ഒരു കാലഘട്ടത്തിലെ സംഘപ്രവർത്തന ചരിത്രത്തിന്റെ ശക്തനായ ആൾരൂപം തലശ്ശേരിയിലെ മണത്തണയിലെ വീട്ടുവളപ്പിലെ മണ്ണിൽ അലിഞ്ഞു ചേരുന്നു.

പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയിൽ ശക്തമായി നിലയുറപ്പിച്ച് സമാജ പ്രവർത്തനം നടത്തിയ നേതാവിന്റെ വിയോഗത്തിൽ മനം നൊന്ത് പ്രവർത്തകർ. ആവേശത്തിന്റെ അഗ്‌നി പടര്‍ത്തി പ്രവര്‍ത്തകര്‍ക്ക് ഉണര്‍വും ഉന്മേഷവും പകര്‍ന്ന ധിക്ഷണാശാലിയായ പോരാളി, പ്രമുഖർ ഉൾപ്പടെയുള്ള വൻ ജനാവലിയെ സാക്ഷിയായി ഓർമ്മകൾ മാത്രം ബാക്കിയാക്കി പ്രപഞ്ചത്തിന്റെ വശ്യതയുടെ ഭാഗമായി അലിഞ്ഞു ചേർന്നു.

എളമക്കര ആർഎസ്എസ് പ്രാന്ത കാര്യലയം ഭാസ്‌കരീയം, തൃശ്ശൂർ സരസ്വതി വിദ്യാനികേതൻ, കോഴിക്കോട് ടൗൺ ഹാൾ, കണ്ണൂർ മാരാർജി ഭവൻ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചിരുന്നു. ജന്മനാടായ കണ്ണൂർ, പേരാവൂർ, മണത്തണയിലെ വീട്ടിൽ ഭൗതിക ദേഹം എത്തിച്ച ശേഷം പ്രാർത്ഥനയ്‌ക്ക് പിറകെ വൈകുന്നേരം 5 മണിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു.

ആയിരക്കണക്കിന് പ്രവർത്തകരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി മണത്തണയിൽ എത്തിചേർന്നത്. അന്ത്യപ്രണാമത്തിന് ശേഷം കുടുംബ സ്മശാനത്തിൽ 5.20ന് ഭൗതികദേഹം ആചാരങ്ങളോടെ സംസ്‌കരിച്ചു. ആ വിയോഗം, രാഷ്‌ട്രീയ കേരളത്തിൽ നികത്താനാകാത്ത വിടവ് സൃഷ്ടിച്ചു കൊണ്ടായിരുന്നു മടക്കം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version