പിണറായിയെ പ്രശംസിച്ച് ലാലേട്ടൻ

Published

on

എത്ര അഭിനന്ദിച്ചാലും മതിയാവില്ല കേരള സർക്കാരിന്റെ പ്രവർത്തികളെ എന്ന് കലാ സാംസ്‌കാരിക മേഖലകളിൽ അടക്കമുള്ള പ്രമുഖർ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിനെ പ്രശംസിച്ച്‌ നടൻ മോഹൻലാലും രംഗത്തുവന്നിരിക്കുകയാണ്. സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചത്. ഈ സമയത്ത് ഏറ്റവും അത്യാവശ്യമായ, എല്ലാവരും ചിന്തിക്കേണ്ട നടപടിയാണ് സംസ്ഥാന സർക്കാരിന്റേത് എന്ന് മോഹൻലാൽ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

ഏപ്രിൽ മാസത്തിനുള്ളിൽ കൊടുക്കാനുള്ള എല്ലാ കുടിശ്ശികയും കൊടുത്തു തീർക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഏപ്രിൽ മാസത്തിൽ നൽകേണ്ട പെൻഷൻ ഈ മാസം നൽകുമെന്നും സാമൂഹിക പെൻഷൻ ഇല്ലാത്തവർക്ക്  1000 രൂപ വീതം നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. 500 കോടിയുടെ ആരോഗ്യപാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 25 രൂപയ്ക്ക് നൽകാൻ ബജറ്റ് കാലത്ത്‌ തീരുമാനിച്ച ഭക്ഷണം നിലവിലെ സാഹചര്യം കണക്കിലെടുത്ത്‌ 20 രൂപയ്ക്ക് നൽകും. 1000 ഭക്ഷണ ശാലകൾ  ഏപ്രിലിൽ തന്നെ തുറക്കും. ഭക്ഷ്യ സുരക്ഷ ഒഴിവാക്കാൻ എപിഎൽ – ബിപിഎൽ വ്യത്യാസമില്ലാതെ ഒരു മാസം സൗജന്യ റേഷൻ നൽകും. വാഹനങ്ങളുടെ ഫിറ്റ്നസ് ചാർജ് കുറയ്ക്കും. തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടിയും സർക്കാർ തുക മാറ്റിവെച്ചിട്ടുണ്ട്.

വൈദ്യുതി ബില്ല് വെള്ളക്കരം എന്നിവ അടക്കാൻ ഉപഭോക്താൾക്ക് ഒരു മാസം സാവകാശം നൽകും. കുടുംബശ്രീ മുഖേന രണ്ടായിരം കോടി രൂപ വായ്പ എടുക്കാം. ‘ശാരീരിക അകലം സാമൂഹിക ഒരുമ’ എന്നതാണ് സർക്കാരിന്റെ ഈ കാലഘട്ടത്തെ മുദ്രവാക്യം

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version