Latest News

പിണറായിയേയും ചെന്നിത്തലയേയും വിറപ്പിച്ച്‌ മോദിയുടെ തേരോട്ടം ശബരിമലയിൽ

Published

on

തിരുസന്നിധാനത്ത് ഇരുമുടിക്കെട്ടുമായി നരേന്ദ്രൻ എത്തും. 41 ദിവസം വ്രതം നോറ്റ് തയ്യാറെടുത്ത് നരേന്ദ്ര ദാമോദർദാസ് മോദി റെഡി. ഇനി ലഭിക്കേണ്ടത് സുരക്ഷ വിഭാഗത്തിന്റെ പച്ചക്കൊടി മാത്രം. അയ്യന്റെ സന്നിധിയിൽ തത്വമസി മന്ത്രം ഉരുവിട്ട് ശിരസ് നമിച്ച് ചരിത്രം തീർക്കും നരേന്ദ്ര ദാമോദർദാസ് മോദി. ഐഎസ് ഭീകരർ ടാർഗറ്റ് ഇടുന്ന മോദിക്ക് കണ്ണിമചിമ്മുന്ന അശ്രദ്ധ പോലും ഉണ്ടാകാതെ കാനന പാതയിൽ സുരക്ഷ ബ്ലൂ പ്രിന്റ് റെഡിയാകുന്നു.

പിണറായിയും ചെന്നിത്തലയും വിറയ്ക്കും. പിണറായി എന്ന ഇരട്ടച്ചങ്കന്റേയും ചെന്നിത്തല തുടങ്ങി കപട ഭക്തന്മാരുടേയും കള്ളക്കണ്ണുകളെ ചവിട്ടി മെതിച്ച് നരേന്ദ്രമോദി ശബരിമലയിൽ എത്തും. യഥാർത്ഥ അയ്യപ്പ ഭക്തനായി.. നഗ്നപാദനായി. കറുപ്പ് അണിഞ്ഞ്, ഇരുമുടി കെട്ട് ഏന്തി, ശരണം വിളിച്ച്, കാനനപാത ചവിട്ടി കയറും. ശബരിമല ലോകതീർത്ഥാടന ഭൂപടത്തിൽ ഉജ്ജല നക്ഷത്രമാകും. അരങ്ങൊരുക്കാൻ വരുന്നത് ഭാരതത്തിന്റെ പ്രഥമ പൗരൻ രാംനാഥ് കോവിന്ദ്. ശേഷം കാത്തിരുന്നു കാണുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version