Entertainment

മോദിജി, G-20 യുടെ ഗ്ലോബൽ കീരിടം ഭാരതം അണിഞ്ഞ ദിവസം, ഇന്ന് നിങ്ങളെ അനുമോദിക്കാതിരിക്കുന്നവർ എല്ലാം ശകുനികൾ, ഹരീഷ് പേരടി

Published

on

കൊച്ചി . ജി20 ഉച്ചകോടിയിൽ തിളങ്ങി ലോക നേതാക്കളിൽ നക്ഷത്രമായി മാറിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു വെന്നും, കറുത്ത യാദവ ബാലൻ ആകാശത്തിന്റെ നീല നിറത്തിലേക്ക് വളർന്ന് വിശ്വരൂപം സ്വീകരിച്ചതുപോലെ എന്നും, നമ്മുടെ രാജ്യം വളരുകയാണെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

‘G-20.യുടെ ഗ്ലോബൽ കീരിടം. ഇന്ത്യയെന്ന എന്റെ ഭാരതം അണിഞ്ഞ ദിവസം. ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിർണ്ണായക തീരുമാനങ്ങളുണ്ടാവുന്നു ഉക്രയിനും റഷ്യയും തമ്മിലുള്ള യുദ്ധത്തിന് സമവായം. ഇന്ത്യാ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി. G- 20 യെ G-21 ആക്കാൻ വേണ്ടി കൂടെ ചേരാൻ ആഫ്രിക്കൻ യൂണിയൻ. ലോകം മുഴുവൻ ഇന്ത്യയെന്ന ഭാരതത്തെ ഉറ്റുനോക്കിയ ചരിത്ര ദിവസം. ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു. കറുത്ത യാദവ ബാലൻ ആകാശത്തിന്റെ നില നിറത്തിലേക്ക് വളർന്ന് വിശ്വരൂപം സ്വീകരിച്ചതുപോലെ..

നമ്മുടെ രാജ്യം വളരുന്ന ഒരു കാഴ്‌ച്ച. മോദിജി. ഈ ദിവസം നിങ്ങളെ അനുമോദിക്കാതിരിക്കുന്നവർ എല്ലാം ഏത് രാഷ്‌ട്രീയ അഭിപ്രായ വിത്യാസങ്ങളുടെ പേരിലാണെങ്കിലും സ്വയം വെള്ള പൂശാൻ ശ്രമിക്കുന്ന ശകുനികൾ മാത്രമാണ്. ചൂതുകളികളൂടെ കള്ള നാണയങ്ങൾ. ഗാന്ധി പിറന്ന നാട്ടിലെ,ഗുജറാത്തിലെ ചായ കടയിൽ ലോക രാഷ്‌ട്രീയം ചർച്ചചെയിതിരുന്നു എന്ന് ലോകം അറിഞ്ഞ ദിവസം. അന്നത്തെ ആ ചായ വിൽപ്പനക്കാരൻ ബാലൻ യുദ്ധ കൊതിയനായിരുന്നില്ല എന്ന് ലോകമറിഞ്ഞ ദിവസം. അയാൾ പിൻതുടർന്നത് സനാതനമാണെങ്കിൽ അത് ഫാസിസമല്ല എന്ന് ലോകം അറിഞ്ഞ ദിവസം. അഭിമാനത്തോടെ ഉറക്കെ ചൊല്ലുന്നു..ലോകാ സമസ്താ സുഖിനോ ഭവന്തു.’ ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version