Latest News
‘ജനപ്രീതിയില്‍ മോദി ബഹുദൂരം മുന്നില്‍, ഇന്ത്യ സഖ്യം ഏഴയിലത്ത് വരില്ല’ സർവ്വേ
ഇന്ത്യ ടുഡേയുടെ ‘സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ’യിൽ ജനപ്രീതിയില്‍ മോദി ബഹുദൂരം മുന്നില്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ സമയം മാത്രം ബാക്കി നിൽക്കെ ‘മൂഡ് ഓഫ് ദ നേഷന്‍’ എന്താണെന്നറിയാൻ ഇന്ത്യ ടുഡേ- ‘സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ’ നടത്തിയിരിക്കുന്നത്. രാജ്യത്ത് ജനപ്രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുദൂരം മുന്നിലെന്നാണ് സർവേ അടിവരയിട്ടു പറയുന്നത്. 52 ശതമാനം പേരും പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തി ലേണമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി എന്ന മോദിയുടെ പ്രകടനത്തില്‍ 63 ശതമാനം പേർ തൃപ്തരാണെന്ന് സര്‍വേയുടെ ഓഗസ്റ്റ് പതിപ്പില്‍ വ്യക്തമായ്ക്കുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് നടത്തിയ സര്‍വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കണക്കില്‍ നേരിയ ഇടിവ് രേഖപ്പെടുത്തുന്നു. അന്ന് സര്‍വേയില്‍ പ്രതികരിച്ചവരില്‍ 72 ശതമാനം പേരും മോദിയുടെ പ്രകടനത്തില്‍ തൃപ്തരാണെന്നാണ് അന്ന് പറഞ്ഞിരുന്നത്.
2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വോട്ട് ചെയ്യുമെന്ന് 44 ശതമാനം പേരും അഭിപ്രായപ്പെട്ടതായി മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയിൽ ഉണ്ട്. വികസനവും ഹിന്ദുത്വവുമാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യാനുള്ള രണ്ടാമത്തേയും മൂന്നാമത്തെയും കാരണമായി പറഞ്ഞിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ജനവിധി തേടുന്ന നരേന്ദ്ര മോദിയുടെ ജനപ്രീതി അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളേക്കാള്‍ ഏറെ മുന്നില്‍ തുടരുകയാണെന്നും സര്‍വേ പറയുന്നു.
52 ശതമാനം പേര്‍ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യന്‍ നരേന്ദ്ര മോദി തന്നെയെന്ന് അഭിപ്രായപ്പെടുമ്പോൾ സര്‍വേയില്‍ പങ്കെടുത്ത 16 ശതമാനം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കാണുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍വേ ഫലം ഉറപ്പിക്കുകയാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 54 ശതമാനം പേരും ഇന്ത്യ സഖ്യത്തിന് ബിജെപിയെ തോല്‍പ്പിക്കാനാവില്ലെന്ന് തീർത്തും വിശ്വസിക്കുന്നു. അതേസമയം 33 ശതമാനം പേര്‍ സഖ്യം വിജയം സ്വന്തമാക്കുമെന്നും അവകാശപ്പെടുന്നുണ്ട്.
ഒരു മാസം മുമ്പ് ബംഗളൂരുവില്‍ നടന്ന രണ്ടാം പ്രതിപക്ഷ യോഗത്തിലാണ് സഖ്യത്തിന് ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നൽകുന്നത്. ഇന്ത്യന്‍ സഖ്യത്തിന് വോട്ട് നേടിക്കൊടുക്കുമോയെന്ന് ചോദ്യത്തിന് 39 ശതമാനം പേര്‍ അനുകൂലമായി മറുപടി നല്‍കുമ്പോൽ, എന്നാല്‍ 30 ശതമാനം പേര്‍ വിയോജിപ്പാണ് അറിയിച്ചിട്ടുള്ളത്. അതേസമയം ഇന്ത്യ എന്ന പുതിയ പേര് വോട്ട് നേടി തരില്ലെന്നും അത് ആകര്‍ഷകമായ പേരല്ലെന്നും 18 ശതമാനം പേര്‍ പറഞ്ഞിരിക്കുകയാണ്.
ജനുവരി മുതല്‍ പൊതുജനാഭിപ്രായം രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി മാറിയെന്ന് സര്‍വേ പറയുമ്പോൾ, അന്ന് പ്രതിപക്ഷത്തെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ രാഹുലാണെന്ന് വെറും 13% പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടിരുന്നത് എന്നതാണ് എടുത്ത് പറയേണ്ടത്. എന്നാല്‍ ജനുവരിയില്‍ കേജ്രിവാളിന് ലഭിച്ച 27% ഇത്തവണ കുത്തനെയിടിയുകയാണ് ഉണ്ടായത്.