Latest News

‘ഭാരതത്തെ ലോകത്തിനു മുന്നിൽ ഒരു ബ്രാൻഡാക്കി മോദി മാറ്റി’

Published

on

ന്യൂ ഡൽഹി . ഭാരതത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തികളാണ് മഹാത്മാഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ. അഹിംസ എന്ന ആശയം കൊണ്ട് ലോകത്തിന് മുന്നിൽ ഭാരതത്തെ മഹാത്മാ​ഗാന്ധി അടയാളപ്പെടുത്തിയപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നാക്കി ഭാരതത്തെ മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

ജി20 ഉച്ചകോടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ. നരേന്ദ്രമോദിക്ക് മുമ്പുള്ള പ്രധാനമന്ത്രിമാരും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതേസമയം, ഭാരതത്തിന്റെ ഐഡന്റിറ്റി വികസിപ്പിക്കാനും ഭാരതത്തെ ഒരു ബ്രാൻഡാക്കി മാറ്റാനും പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് കഴിഞ്ഞു. ആഫ്രിക്കൻ യൂണിയനെ (എയു) ഗ്രൂപ്പ് ജി20-യിൽ ഉൾപ്പെടുത്തിയതിന് ഭാരതത്തിനും നരേന്ദ്രമോദിക്കും ദക്ഷിണാഫ്രിക്കയുടെ നന്ദി നലേഡി പണ്ടോർ പറഞ്ഞു.

രാജ്യങ്ങൾ തമ്മിൽ യുക്രെയ്ൻ യുദ്ധത്തെ ചൊല്ലി തർക്കമുണ്ടായെങ്കിലും നൂറ് ശതമാനം സമവായത്തോടെ ഭാരതത്തിന്റെ പ്രഖ്യാപനം ലോകരാഷ്‌ട്രങ്ങളെല്ലാം അം​ഗീകരിക്കുകയായിരുന്നു. ഇന്നത്തെ യുഗം യുദ്ധമായിരിക്കരുത് എന്നതായിരുന്നു ആ പ്രഖ്യാപനം. ഈ പ്രഖ്യാപനത്തിൽ സമവായം കൊണ്ടുവന്നതിന്റെ എല്ലാ ക്രെഡിറ്റും ഭാരതത്തിനും മോദിക്കുമുള്ളതാണെന്നും നലേഡി പണ്ടോർ പറയുകയുണ്ടായി.

‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version