Latest News
ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ സഹോദരി ഭർത്താവ് കണ്ണങ്കണ്ടിയില്‍ കുഞ്ഞിരാമന്‍ നിര്യാതനായി
തിരുവനന്തപുരം . ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ സഹോദരി നാരായണിയുടെ ഭർത്താവ് വടകര എടച്ചേരി പുതിയങ്ങാടി കണ്ണങ്കണ്ടിയില്‍ കുഞ്ഞിരാമന്‍ നിര്യാതനായി. മകന്‍ ഡോ കെ കെ മനോജിന്റെ പിരപ്പന്‍കോട്ടുള്ള വസതിയില്‍ പൊതുദര്‍ശനം. സംസ്‌കാരം 20 നു ഞായറാഴ്ച മൂന്നുമണിക്ക് സ്വദേശമായ വടകര കണ്ണങ്കണ്ടിയിലുള്ള സ്വവസതിയില്‍ നടക്കും.
മക്കള്‍: ഡോ കെ കെ മനോജന്‍ (വൈസ് ചെയര്‍മാന്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്, ജിജി ഹോസ്പിറ്റല്‍ & ശ്രീ പത്മം മെഡിക്കല്‍ ഫാര്‍മ,) (ചന്ദ്രന്‍ ഡിജിഎം ശ്രീ ഗോകുലം ചിറ്റ്സ്സ് &ഫൈനാന്‍സ് കമ്പനി കോയമ്പത്തൂര്‍), സുമതിവിജയന്‍, പ്രമോദ് (ഡിജിഎം ശ്രീ ഗോകുലം ചിറ്റ്സ്സ് &ഫൈനാന്‍സ് കമ്പനി). മരുമക്കള്‍: ഡോക്ടര്‍ ഷീജാ ജി മനോജന്‍ (മാനേജിംഗ് ഡയറക്ടര്‍ ഡയറക്ടര്‍ ജിജി ഹോസ്പിറ്റലില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്, മാനേജിംഗ് ഡയറക്ടര്‍ ശ്രീപത്മം ഫാര്‍മ), ഡാഷ്‌നി ചന്ദ്രന്‍, വിജയന്‍, ജിഗിനാ പ്രമോദ്. സഹോദരങ്ങള്‍: വടകര കണ്ണങ്കണ്ടിയില്‍ കേളപ്പന്‍, കണാരന്‍ മക്കള്‍ കെ കെ നാണു (ഡയറക്ടര്‍ ഗോകുലം ചിറ്റ്സ്സ്& ഫൈനാന്‍സ് കമ്പനി), ബാലകൃഷ്ണന്‍, രാജന്‍, ശശി ഗോകുലം, അശോകന്‍, രതീഷ്.