Latest News
കേരളത്തിൻ്റെ തലവര മാറുമോ ? മോദിക്കുമാത്രം മാറ്റിമറയ്ക്കാൻ കഴിയുന്ന നേർവര, ചിത്രം പങ്കുവെച്ച് കെ.സുരേന്ദ്രൻ
കേരളത്തിന്‍റെ തലവര മാറ്റിവരയ്ക്കാന്‍ കഴിയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നരേന്ദ്രമോദിയുടെ മുഖത്തോട് സാമ്യമുള്ള തെങ്ങിന്‍ കൂട്ടത്തിന്‍റെ കൃത്രിമ ചിത്രം പങ്കുവെച്ചുകൊണ്ടാണ്, രണ്ടാമത് വന്ദേ ഭാരത് കേരളത്തിൽ ഓടി തുടങ്ങിയ പിന്നാലെയുള്ള സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്.
‘ഈ കാണുന്നത് ഒരു വെറുംവരയല്ല. അതിശയോക്തിപരമായ അപനിർമ്മിതിയുമല്ല. കേരളത്തിന്റെ തലവര മാറ്റിവരയ്ക്കുന്ന ശരിവരയാണിത്. മോദിക്കുമാത്രം മാറ്റിമറയ്ക്കാൻ കഴിയുന്ന നേർവര’ എന്നാണു ചിത്രത്തിന് സുരേന്ദ്രന്‍ അടിക്കുറിപ്പ് എഴുതിയിട്ടുള്ളത്. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്‍റെ കന്നിയോട്ടത്തിന് പിന്നാലെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പോസ്റ്റ്. രണ്ടാം വന്ദേഭാരത് എക്സ്പ്രസിന് ഗംഭീര സ്വീകരണമാണ് സ്റ്റേഷനുകളിൽ ബിജെപി പ്രവര്‍ത്തകര്‍ നൽകിയിരുന്നത്.