Latest News
കോഴിക്കോട്ടെ പനി മരണങ്ങൾ നിപ ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു
കോഴിക്കോട് .കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുണ്ടായ അസ്വാഭാവിക മരണങ്ങൾ നിപ ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കയച്ച സാമ്പിളുകൾ പോസിറ്റീവാണെന്ന റിപ്പോർട്ട് എത്തി. നേരത്തെ മരണപ്പെട്ടവരും ഇപ്പോൾ ചികിത്സയിലുള്ള രണ്ട് പേരും ഉൾപ്പെടെ ആകെ നാല് പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഒമ്പതുവയസുകാരനും ഉണ്ട്. കുട്ടി ഇപ്പോൾ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
കോഴിക്കോട് കണ്ടെയ്ൻമെന്റ് സോണുകളിൽ വരുന്ന ബാങ്കുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.ജില്ലയിലെ പനി മരങ്ങൾ നിപ ബാധ മൂലമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡ്യ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചിട്ടില്ലെന്നും പൂനെയിൽ നിന്നുള്ള ഫലം കാക്കുകയാണെന്നും ആയിരുന്നു ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചിരുന്നത്.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ ശ്രീനാരായണ ഗുരു
അതേസമയം, നിപ ബാധ സ്ഥിരീകരിച്ചതിന് പിറകെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. രോഗവ്യാപനം മുന്നിൽക്കണ്ട് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാസ്ക് നിർബന്ധമാക്കി. സമീപ ജില്ലകളും ആരോഗ്യ ജാഗ്രതയിലാക്കി.
ഇതിനിടെ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു വിദ്യാർത്ഥി നിരീക്ഷണത്തിലാണ് എന്നാണ് വിവരം. ബിഡിഎസ് വിദ്യാർത്ഥിയെയാണ് പനിയോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥിയുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയക്കും. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകൾ, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,20 വാര്‍ഡുകൾ, കുറ്റിയാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാര്‍ഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാര്‍ഡുകൾ, വില്യപ്പളളി ഗ്രാമപഞ്ചായത്തിലെ 6,7 വാര്‍ഡുകൾ, കാവിലും പാറ ഗ്രാമപഞ്ചായത്ത് 2,10,11,12,13,14,15,16 വാര്‍ഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാന കണ്ടെയ്ൻമെന്റ് സോണു കളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ നിന്നും അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഈ വാര്‍ഡുകളില്‍ കര്‍ശനമായ ബാരികേഡിംഗ് നടത്തണമെന്നാണ് അധികൃതർ നിർദേശം നൽകിയിട്ടുള്ളത്. കൂടാതെ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് വരെ തുറന്നുപ്രവർത്തിക്കാവു. മരുന്ന് ഷോപ്പ്, ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമയപരിധിയില്ല പറഞ്ഞിട്ടില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് പ്രവൃത്തിക്കണം. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല ബാങ്കുകള്‍,സ്‌കൂളുകള്‍,അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ മറിച്ചൊരു നിർദേശം ലഭിക്കുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വില്ലേജുകളും ഓൺലൈൻ സേവനം പ്രോത്സാഹിപ്പിക്കുന്നത് വഴി പൊതുജനം എത്തുന്നത് പരമാവധി തടയണം എന്നാണു കർശന നിർദേശം.
കണ്ടെയ്ന്‍മെന്റ് സോണുകളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമാണ്. കൂടാതെ കണ്ടെയ്ൻമെന്റ് സോണുകളിലേയ്ക്കുള്ള പൊതുപ്രവേശനമാർഗങ്ങളിലൂടെയുള്ള ഗതാഗതം നിരോധിക്കും. നാഷണല്‍ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താന്‍ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും നല്‍കണമെന്നും നിർദേശിച്ചിട്ടുണ്ട്.
‘വസ്ത്രത്തിന്റെ കാരണം നൂൽ. നൂലിന്റെ കാരണം പഞ്ഞിയാണ്. ഈ പഞ്ഞിയോ പ്രപഞ്ചത്തിന് മുഴുവൻ ആദികാരണമായി കാണപ്പെടുന്ന പഞ്ചഭൂത സമൂഹത്തിൽ നിന്നും കൊണ്ടതാണ്’ ശ്രീനാരായണ ഗുരു