Connect with us

Latest News

സുര്യനെ അറിയാൻ ഇന്ത്യയുടെ ആദിത്യ എല്‍1വിണ്ണിലേക്ക് കുതിച്ചു

Published

on

ബെംഗളൂരു . സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 ശ്രീ ഹരി കോട്ടയിൽ നിന്ന് ഹാലോ ഭ്രമണപഥത്തിലേക്ക് കുതിച്ചു. ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടു കഴിഞ്ഞു. പിഎസ്എല്‍വി സി 57 റോക്കറ്റ് ആണ് ആദിത്യ എല്‍1നെ ഹാലോ ഭ്രമണപഥത്തിൽ എത്തിക്കുക. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് കൃത്യം 11.50 ന് ആദിത്യ എല്‍ 1ന്റെ വിക്ഷേപണം വിജയകരമായി നടന്നു. പിഎസ്എല്‍വി സി 57 റോക്കറ്റില്‍, ശ്രീഹരിക്കോട്ടയിലെ ലോഞ്ച്പാഡില്‍ നിന്നായിരുന്നു വിക്ഷേപണം.

ഊര്‍ജ്ജ ദാതാവായ സൂര്യന്റെ രഹസ്യം തേടിയുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യം ആദിത്യയാണ് ഇതോടെ വിണ്ണിലേക്ക് ഉയർന്നത്. 109 ദിവസം എടുത്തായിരിക്കും ആദിത്യ എല്‍ വണ്‍ 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലാഗ്‌റേഞ്ചിലെ ഹേലോ ഭ്രമണപഥത്തില്‍ എത്തി ചേരുക.

സൂര്യനും ചന്ദ്രനും തുല്യ ഗുരുത്വാകര്‍ഷണമുള്ള ലാഗ്‌റേഞ്ചിലെ ഭ്രമണപഥത്തിലേക്കാണ് ആദിത്യയുടെ ഇപ്പോഴുള്ള യാത്ര. ഈ ഭ്രമണപഥത്തില്‍ വലംവയ്‌ക്കുന്ന പേടകം സൂര്യനെപ്പറ്റിയുള്ള വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് രാജ്യം പ്രതീകഷിക്കുന്നത്. സൂര്യന്റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യാന്തരീക്ഷത്തിലെ ഏറ്റവും പുറത്തുള്ള പാളി എന്നിവയെപ്പറ്റി പഠിക്കാന്‍ 7 ഗവേഷണ ഉപകരണങ്ങളാണ്, ആദിത്യയിൽ അടക്കം ചെയ്തിരിക്കുന്നത്. 15 ലക്ഷം കി.മീ. അകലെയാണ് നിര്‍ദിഷ്ട ഭ്രമണപഥം. 5.2 വര്‍ഷമാണ് ദൗത്യത്തിന്റെ കാലാവധി. മൊത്തം 1475 കിലോ. പേലോഡുകള്‍ 244 കിലോ. 177.86 ദിവസമാണ് പേടകത്തിന് ഒരു തവണ സൂര്യനെ ചുറ്റാന്‍ വേണ്ടി വരുക.

ബഹിരാകാശ പേടകം നാല് മാസത്തിനുള്ളില്‍ ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ഒന്നാം ലെഗ്രാഞ്ചേ ബിന്ദു (എല്‍1) വിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ എത്തും. സൂര്യന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും അതിന്റെ സ്വാധീനത്തെക്കുറിച്ചും കൂടുതല്‍ പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. കൊറോണല്‍ ഹീറ്റിംഗ്, കൊറോണല്‍ മാസ് എജക്ഷന്‍, പ്രീ-ഫ്‌ളെയര്‍, ഫ്‌ളെയര്‍ പ്രവര്‍ത്തനങ്ങള്‍, അവയുടെ സവിശേഷതകളും, സൗരകൊടുങ്കാറ്റിനെക്കുറിച്ചും, കണങ്ങളുടെയും പ്രചരണം എന്നിവയെക്കുറിച്ചും പഠനം നടത്തും.

‘ഇലക്ട്രോമാഗ്‌നറ്റിക്, കണികാ ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറം പാളികള്‍ (കൊറോണ) എന്നിവ നിരീക്ഷിക്കാന്‍ പേടകത്തില്‍ ഏഴ് പേലോഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൊറോണല്‍ ഹീറ്റിംഗ്, കൊറോണല്‍ മാസ് എജക്ഷന്‍, പ്രീ-ഫ്‌ലെയര്‍ ആന്‍ഡ് ഫ്‌ലെയര്‍ ആക്ടിവിറ്റികള്‍, അവയുടെ സവിശേഷതകള്‍, സൗരകൊടുങ്കാറ്റ്, കണങ്ങളുടെ വ്യാപനത്തെക്കുറിച്ചുള്ള പഠനം, എന്നിവയും അതുമൂലമുള്ള പ്രശ്‌നങ്ങളും മനസിലാക്കാന്‍ ആദിത്യ എല്‍1 -ന്റെ പേലോഡുകളുടെ സ്യൂട്ട് നിര്‍ണായക വിവരങ്ങള്‍ നല്‍കു’മെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്.

ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് സൂര്യന്‍ അതിനാൽ ആദിത്യനെപ്പറ്റി പഠിക്കുക അത്ര സങ്കീര്‍ണമായ കാര്യമല്ല. സൂര്യനെപ്പറ്റി പഠിച്ചാല്‍ മറ്റു നക്ഷത്രങ്ങളെപ്പറ്റിയും ക്ഷീര പഥത്തെപ്പറ്റിയും നമുക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും. ഇതര നക്ഷത്ര സമൂഹങ്ങളെപ്പറ്റിയും കൂടുതല്‍ അറിവ് തുടർന്ന് ലഭിക്കും. സൂര്യന് താപ, കാന്തിക സ്വഭാവങ്ങളുണ്ട്. ലാഗ് റേഞ്ചിലെ ഭ്രമണപഥത്തില്‍ എത്തുന്ന വസ്തുക്കള്‍ ഒരു സഹായവും ഇല്ലാതെ, (ഉപഗ്രഹമെങ്കില്‍ പ്രൊപ്പല്‍ഷന്‍ ഇല്ലാതെ) ഭ്രമണം ചെയ്തു കൊണ്ടിരിക്കും. അതായത് ആദിത്യ പഥത്തില്‍ എത്തിയാന്‍ പിന്നെ സ്വയം കറങ്ങിക്കൊണ്ടിരിക്കും. ലാഗ് റേഞ്ചില്‍ അഞ്ചു പോയന്ററുകളാണ് ഉള്ളത്. എല്‍ വണ്‍ മുതല്‍ എല്‍ ഫൈവ് വരെ.

ഇന്ത്യയുടെ പ്രഥമ സൗരദൗത്യവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ തിരുമല തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ആദിത്യ എല്‍ വണ്ണിന്റെ ചെറു രൂപവുമായി ക്ഷേത്രത്തില്‍ എത്തിയ ശാസ്ത്രജ്ഞര്‍,ഭഗവാന്റെ അനുഗ്രഹം തേടിയാണ് അടങ്ങിയത്.

Crime

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Published

on

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.

പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.

Continue Reading

Latest News

Crime1 year ago

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ...

Latest News1 year ago

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു. പില്‍ഗ്രിം ടൂറിസം (തീര്‍ത്ഥാടനം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ദേഭാരതിന്റെ സാധ്യത പഠനം ആണ് നടക്കുന്നത്....

Latest News1 year ago

കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി? ശരീരത്തിൽ നിരവധി മുറിവുകൾ

ഇസ്ലാമാബാദ് . ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ. പാകിസ്താനിലെ പെഷവാറിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം...

Crime1 year ago

കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ വക മാറ്റുന്നു

തൃശൂർ . സി പി എം നേതാക്കളും പരിവാരങ്ങളും കരുവന്നൂർ ബാങ്ക് തട്ടിപ്പിലൂടെ കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ...

Crime1 year ago

വയനാട്ടിൽ 14 കാരനായ സൈബർ കുട്ടി ഭീകരൻ അറസ്റ്റിലായി

കൽപ്പറ്റ . എഐ ടെക്നോളജി ഉപയോഗപ്പെടുത്തി സൈബർ രംഗത്ത് ഭീകര പരിവേഷം നേടിയ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ്...

Crime1 year ago

സൈബർ ഭീഷണിയിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം പോലീസ് അന്വേഷിക്കുന്നു

കോഴിക്കോട് . സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച പിറകെ കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. വ്യാജ സന്ദേശം ലഭിച്ച ശേഷം കത്തെഴുതി...

Crime1 year ago

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ മുന്നാറിൽ ആക്രമണം

ഇടുക്കി . കേരളത്തിൽ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നതായ വാർത്തകളാണ് പുറത്ത് വരുന്നത്. നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ...

Latest News1 year ago

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡ തീവ്രവാദികൾക്കും ഭീകരവാദികൾക്കും പ്രവർത്തനയിടം നൽകുന്നു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന പരിപാടിയിൽ ആണ്...

Latest News1 year ago

വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. വ്യാഴാഴ്‌ച രാഷ്ട്രപതി ബില്ലിന് അംഗീകാരം...

Latest News1 year ago

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി

തൊടുപുഴ . മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവിനെ തുടർന്ന് പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി എം എൽ എ....

Trending